
കണ്ണൂർ താവക്കരയിലെ ഹോസ്റ്റലില്‍ ഇന്നലെ രാത്രി പത്തുമണിയോടെയായിരുന്നു സംഭവം.ഹോസ്റ്റലിലെ താമസക്കാർ പൊലീസില്‍ വിവരമറിയിച്ചതിന് പിന്നാലെയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
ജീപ്പിലായിരുന്നു പ്രതിയായ യുവാവ് ഇന്നലെ രാത്രി ഹോസ്റ്റലിന് സമീപമെത്തിയത്.ശേഷം ഹോസ്റ്റലിന് പുറത്ത് ജീപ്പ് നിർത്തി.
ഇയാള്‍ ഹോസ്റ്റലിന്റെ മതില്‍ ചാടിക്കടക്കുന്നത് ചില താമസക്കാർ കാണുകയും വാർഡനെ വിവരം അറിയിക്കുകയുമായിരുന്നു. തുടർന്ന് സെക്യൂരിറ്റി ജീവനക്കാർ എത്തിയപ്പോള്‍ ഇയാള്‍ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. പിന്നാലെ ജീവനക്കാർ ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

