കായിക മത്സരങ്ങളിൽ കുട്ടികൾ മികവ് പുലർത്തിയപ്പോൾ ഭക്ഷണ കാര്യത്തിൽ ‘കളിക്കളം’ കലവറയും മികച്ചു നിന്നു. കായിക താരങ്ങളുടെ പോഷകാവശ്യത്തിന് അനുസരിച്ചു പട്ടിക വർഗ വകുപ്പ് ഡയറക്ടറേറ്റ് തയ്യാറാക്കിയ മെനുവാണ് മേള നടന്ന മൂന്ന് ദിവസവും നൽകിയത്. മുട്ട, മീൻ, ചിക്കൻ വിഭവങ്ങൾ കൃത്യമായി നൽകാൻ ശ്രദ്ധിച്ചു.
പ്രതിദിനം 2000 പേർക്കുള്ള ഭക്ഷണമാണ് ഓരോ നേരവും കലവറയിൽ ഒരുക്കിയത്. മൂന്ന് നേരത്തെ ഭക്ഷണത്തോടൊപ്പം രണ്ട് നേരം ചായയും ചെറുകടികളും നൽകി.
കുറ്റമറ്റ രീതിയിൽ നാലാഞ്ചിറ വിഘ്നേശ്വര കുടുംബശ്രീ കാറ്ററിംഗാണ് ഭക്ഷണം തയ്യാറാക്കിയത്. കായികമേളയുടെ കൺവീനർമാരായ ജോഷിമോൻ്റെയും പ്രസാദിൻ്റെയും നേതൃത്വത്തിലായിരുന്നു കലവറയുടെ പ്രവർത്തനങ്ങൾ.

