കുന്ദമംഗലം : പച്ചക്കറി കൃഷി വിപുലപ്പെടുത്തി മാതൃകയാവുകയാണ് സൗഹൃദയ റെസിഡൻസ് അസോസിയേഷൻ. ലോക്ക് ഡൗൺ കാലത്ത് ആവിശ്യ സാധനങ്ങളായ പച്ചക്കറി മുതലായ വസ്തുക്കൾ ലഭ്യമാകാതിരിക്കുന്ന കാലത്ത് സംസ്ഥാനം തന്നെ സ്വയം പര്യാപ്തതയിലേക്ക് എത്തേണ്ട ആവിശ്യകത ചർച്ച ചെയ്യുന്ന കാലത്താണ് ഈ മാതൃക പ്രവർത്തനം. രണ്ടു വർഷങ്ങൾക്കു മുൻപാണ് ഇത്തരം ചിന്തകൾ കൂട്ടായ്മ മുൻപോട്ട് വെക്കുന്നത്
കീഴ്പോട്ടിൽ രവീന്ദ്രൻ പ്രസിഡന്റും സായി ശോഭൻ സെക്രട്ടറിയുമായ പ്രവൃത്തിക്കുന്ന സൗഹൃദയ റെസിഡൻസ് അസോസിയേഷനാണ് ഈ സംരംഭം മുന്നോട്ട് കൊണ്ട് വന്നത്. 400 പേർ അംഗങ്ങളായ റെസിഡൻസ് അസോസിയേഷന്റെ കുടുംബങ്ങൾക്ക് ഇത് ഏറെ ആശ്വാസമാണ്. ശുദ്ധമായ പച്ചക്കറികൾ ധൈര്യ പൂർവം കഴിക്കാൻ കഴിയുന്നവ ഇവിടെ നിന്നും ലഭ്യമാകും. നേരത്തെ കുറഞ്ഞ സ്ഥലത്ത് മാത്രം കൃഷി ചെയ്ത പ്രവർത്തകർ നിലവിലെ സാഹചര്യം കണക്കിലെടുത്താണ് കൃഷി വിപുലപ്പെടുത്താൻ തീരുമാനിച്ചത്. സൗഹൃദയുടെ പതിനഞ്ചു പേരുള്ള കൂട്ടായ്മയാണ് ഇതിനു നേതൃത്വം നൽകുന്നത്.
ഇത്തവണ മറ്റൊരു പ്രത്യേകത കൂടി നില നിൽക്കുന്നുണ്ട് പച്ചക്കറി കൃഷിയ്ക്ക് പിന്നാലെ നെൽകൃഷി കൂടി പാട്ടത്തിനെടുത്ത ഭൂമിയിൽ ഉണ്ടാക്കിയെടുക്കാനായി തീരുമാനമായി. ഇതിന്റെ ഭാഗമായി കൃഷി ഓഫീസർ കൃഷിയിടത്തിൽ എത്തി വിത്തിട്ട് ഉദ്ഘാടനം നിർവഹിച്ചു. ഹൈവേയോട് അടുത്ത് കിടക്കുന്ന തരിശു ഭൂമി പരമ്പരാഗത രീതിയിൽ കാളയെ ഉപയോഗിച്ച് ഉഴുതു മറിച്ചാണ് പുതിയ വിത്ത് പാകലിനായി തയ്യാറെടുക്കക്കുന്നത് 60 പറ നെല്ലാണ് പ്രദേശത്ത് കൃഷി ചെയ്യുന്നത്. ഇവിടെ നിന്നും ലഭ്യമാകുന്ന വിളകൾ പ്രവർത്തകർക്കും റെസിഡെൻസിനു കീഴിലുള്ള വീടുകളിലുമാണ് വിതരണം നടത്തുക.
വാര്‍ഡ്‌മെമ്പര്‍ എം ബാബുമോന്‍ അസിസ്റ്റന്റ് കൃഷി ഓഫീസര്‍ ഷാജി കുന്ദമംഗലം എന്നിവര്‍ സംബന്ധിച്ചു