International

ലോകത്ത് കൊവിഡ്19 ് ബാധിച്ചവരുടെ എണ്ണം മുപ്പത്തിയെട്ട് ലക്ഷം കടന്നു

ലോകത്ത് കൊവിഡ്19 വൈറസ് ബാധിച്ചവരുടെ എണ്ണം മുപ്പത്തിയെട്ട് ലക്ഷം കടന്നു. ഇതുവരെ 2,64,000 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. അമേരിക്കയില്‍ കൊവിഡ് മരണം 74,000 കടന്നു. ഇറ്റലിയില്‍ മരണം മുപ്പതിനായിരത്തോടടുത്തു.
സ്‌പെയിനില്‍ ദേശീയ അടിയന്തരാവസ്ഥ ഈ മാസം 24 വരെ നീട്ടി. യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ കോവിഡ് മരണങ്ങള്‍ നടന്ന രാജ്യമായി ബ്രിട്ടന്‍. നിലവിലെ കണക്കുകള്‍ പ്രകാരം ബ്രിട്ടണിലെ ആകെ മരണസംഖ്യ 30076 ആയി. ഇറ്റലി, സ്പെയിന്‍ എന്നീ രാജ്യങ്ങളില്‍ ജനങ്ങളെ പുറത്തിറങ്ങാന്‍ അനുവദിച്ച് തുടങ്ങി.

അമേരിക്കയില്‍ മാത്രം പന്ത്രണ്ടര ലക്ഷത്തിലധികം ആളുകളാണ് രോഗബാധിതരായത്. രോഗബാധയില്‍ രണ്ടാം സ്ഥാനത്തുള്ള സ്‌പെയിനില്‍ മരിച്ചവരുടെ രണ്ടിരട്ടിയോളമാണ് അമേരിക്കയിലെ മരണനിരക്ക്. സ്‌പെയിനില്‍ ഇതുവരെ 25,857 പേരാണ് മരിച്ചത്. ഇറ്റലിയിലെ മരണവും മുപ്പതിനായിരത്തോടടുക്കുകയാണ്. ഫ്രാന്‍സില്‍ 25,809 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
International

റിയാദില്‍ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ രൂപീകരിച്ചു

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനനഗരിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ചു. കോഴിക്കോടന്‍സ് റിയാദ് എന്ന പേരില്‍ രൂപീകൃതമായ സംഘടനയില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കും
error: Protected Content !!