ന്യൂ ഡൽഹി: ആളൊഴിഞ്ഞ പ്ലാറ്റ് ഫോമുകൾ, നിലച്ചു പോയ അറിയിപ്പ് ശബ്‍ദങ്ങൾ, കച്ചവടങ്ങൾ, തിരക്കേറിയ ജീവിതത്തിനടയിൽ വേഗത്തിൽ ലക്ഷ്യ സ്ഥാനത്ത് സുരക്ഷിതമായി തുച്ഛമായ തുകയ്ക്ക് ജനങ്ങളെ വഹിച്ച് യാത്ര പോയ കാലം നിശ്ചലമായിട്ട് 33 ദിവസങ്ങൾ പിന്നിട്ടു. ഇപ്പോൾ ഇടയ്‌ക്കെത്തുന്ന ചരക്കു വാഹനങ്ങളുടെ ശബ്ദം മാത്രം അലയടിക്കുന്ന ശബ്ദം കേൾക്കാം. ഇന്ത്യയിലെ പൊതു ജനങ്ങൾ ഏറെ ആശ്രയിച്ചിരുന്ന റെയിൽവേ ഗതാഗതം കോവിഡ് പശ്ചാത്തലത്തിൽ എങ്ങനെയെന്ന് പരിശോധിച്ച് നോക്കാം.
മാർച്ച് 25 ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ മുഴുവൻ പൊതു ഗതാഗതവും നിർത്തിയതിന്റെ ഭാഗമായി. ഏകദേശം 130 ഓളം കോടി രൂപയാണ് ദിവസേന റെയിൽവേയ്ക്ക് നഷ്ടമായി കണക്കാക്കപെടുന്നത്. പാസഞ്ചർ ട്രെയിനുകൾ നിലച്ചെങ്കിലും ഗുഡ്‌സ് ട്രെയിനുകളുടെയും പാഴ്സൽ ട്രെയിനുകളുടെയും ഉപയോഗം നിലയ്ക്കാത്തത് വലിയ രീതിയിലുള്ള ബാധ്യതകളിൽ നിന്നും റെയിൽവേയെ രക്ഷപെടുത്തുന്നുമെങ്കിലും. നഷ്ടം വളരെ വലുതാണ്.
ഒപ്പം ഇത്തരം സർവീസുകളാണ് ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ ഒറ്റപെട്ടു പോകുന്ന സംസ്ഥാനങ്ങൾക്കു ഏക ആശ്രയവും. ഭക്ഷ്യ വസ്തുക്കളും അതോടൊപ്പം അടച്ചിടലിൽ ഇളവുകൾ വന്നതോടു കൂടി പുനരാരംഭിക്കാൻ തുടങ്ങുന്ന ചെറുകിട നിർമാണ മേഖലകൾക്കായി എത്തിച്ചു നൽകേണ്ട സിമെന്റ് ,കമ്പി മുതലായ ആവിശ്യമായ അസംസ്കൃത വസ്തുക്കളുടെയും കയറ്റി അയക്കൽ ഏറെ ഫലപ്രഥ്ത്തിലെത്തിക്കുന്നത് റെയിൽവേ നൽകുന്ന വലിയ തരത്തിലുള്ള സഹായമാണ്.
സാധാരണ നിലയിൽ 6500 പാസ്സഞ്ചർ , എക്സ്പ്രസ്സ് ട്രയിനുകളും 6500 ഗുഡ്‌സ് ട്രെയിനുകളും സർവീസ് നടത്തുമ്പോൾ നിലവിൽ 4000 പാഴ്സൽ ട്രെയിനുകളും 350 ഗുഡ്സ് ട്രെയിനുകളുമാണ് സേവനം നടത്തുന്നത്. വർഷത്തിൽ ഒന്നര ലക്ഷം കോടിയുടെ വരുമാനം ലഭ്യമായിരുന്ന റെയിൽവേ മേഖലയ്ക്ക് കോവിഡ് 19 വലിയ രീതിയിലുള്ള തിരിച്ചടിയാവുമെന്നത് തീർച്ചയാണ്. റെയിവേ മേഖലയിൽ നേരിട്ടും അല്ലാതെയും 35 ലക്ഷത്തോളം ആളുകളാണ് ജോലി ചെയ്യുന്നത് ട്രെയിനുകളിൽ നേരിട്ട് 13 ലക്ഷം ആളുകളാണ്. ഇവരുടെ മാസ ശമ്പളം അലവൻസുകൾ എല്ലാം ഇനി സർക്കാരിന് ബാധ്യതയാകും. റെയിൽവേ സർവീസ് നിലച്ചതോടെ ഇതിനു അനുബന്ധമായി കച്ചവടം നടത്തുന്നവർ മുതൽ ഇതുമായി ആശ്രയിച്ചു ജീവിക്കുന്ന ജനങ്ങൾക്കും സ്ഥാപങ്ങൾളും നിലവിൽ രാജ്യം നേരിടുന്ന ബുദ്ധിമുട്ടിനൊപ്പം ചേർക്കപെടും.
നോർത്ത് ഈസ്റ്റിലെ രണ്ടു സംസ്ഥാനങ്ങൾ ഒഴികെ സേവനം നടത്തുന്ന ഇന്ത്യൻ റെയിവേ ഒരു ദിവസം രണ്ടര കോടി ജനങ്ങളെയും വഹിച്ചായിരുന്നു യാത്ര സേവനം നടത്തിയിരുന്നത്. അതായത് ഓസ്‌ട്രേലിയൻ രാജ്യത്തിന്റെ മൊത്തം ജന സംഖ്യയ്ക്ക് ഒപ്പമാണ് ഈ കണക്ക്. ബ്രിട്ടീഷ് സർക്കാരുടെ ഭരണ കാലത്ത് നിന്നും സ്വതന്ത്ര ഇന്ത്യ നിലവിൽ വന്നു വർഷങ്ങൾ താണ്ടുമ്പോൾ കൽക്കരികളിൽ നിന്നും പുക തുപ്പുന്ന രീതിയിൽ മാറി ഇലക്ട്രിക്ക് രീതിയിലേക്ക് വികസിപ്പിച്ചെടുത്ത ഇന്നത്തെ സംവിധാനം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി തന്നെയാവും ഈ കോവിഡ് കാലമെന്നത് തീർച്ച.
നേരത്തെ ബുക്ക് ചെയ്ത മുഴുവൻ യാത്ര ടിക്കറ്റുകളും റെയിൽവേ നിർത്തലാക്കി കഴിഞ്ഞു. ലോക്ക് ഡൌൺ കഴിഞ്ഞും രോഗ വ്യാപനം കണക്കിലെടുത്ത് മാസങ്ങളോളം സേവനം തുടരാനും സാധ്യമാകില്ല എന്നതാണ് ലഭ്യമാകുന്ന വിവരം. ഹോട് സ്പോട്ടുകളില്ലാത്ത സംസ്ഥാനങ്ങളിൽ നിലവിൽ സാമൂഹിക അകലം പാലിച്ച് യാത്ര തുടരുകയെന്നത് സുരക്ഷയും സാമ്പത്തിക പ്രശനവും മുൻ നിർത്തി സാധ്യമല്ലാത്തതാണ്. അടച്ചിടൽ കാലം കഴിഞ്ഞ് സംസ്ഥാനങ്ങളിൽ യാത്ര തുടർന്നാലും. ദീർഘ ദൂര യാത്രകൾക്ക് പൊതു ജനം ഇനിയും കാത്തിരിക്കേണ്ടി വരും. അതു വരെ കൂകി പായാതെ തീവണ്ടി…
സിബ്‌ഗത്തുള്ള. (ചീഫ് എഡിറ്റർ കുന്ദമംഗലം ന്യൂസ് ഡോട് കോം)