തിരുവനന്തപുരം: ലോക ബാങ്ക് സഹായം വകമാറ്റി സംസ്ഥാന സര്‍ക്കാര്‍. കേര പദ്ധതിക്ക് ലഭിച്ച പണമാണ് സംസ്ഥാന സര്‍ക്കാര്‍ വകമാറ്റിയത്. ലോക ബാങ്കില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ വായ്പയായി എടുത്ത പണമാണിത്. കാര്‍ഷിക മേഖലയുടെ നവീകരണം ലക്ഷ്യമിട്ടാണ് കേന്ദ്രസര്‍ക്കാര്‍ പണം എടുത്തത്. പിന്നീട് ഈ പണം ഗഡുക്കളായി കേര പദ്ധതിക്കായി സംസ്ഥാന സര്‍ക്കാരിന് നല്‍കുകയായിരുന്നു. ഇതില്‍ നിന്ന് ലഭിച്ച 140 കോടി രൂപ ഇതുവരെ സംസ്ഥാന സര്‍ക്കാര്‍ കൃഷിവകുപ്പിന് കൈമാറിയിട്ടില്ല.
ഇത് സംബന്ധിച്ച് പരിശോധനയ്ക്ക് ലോക ബാങ്ക് സംഘം കേരളത്തിലേക്ക് എത്തും. മെയ് അഞ്ചിനാണ് ലോകബാങ്ക് പ്രതിനിധികള്‍ സംസ്ഥാനത്ത് എത്തുക.

