കുന്നമംഗലം പഞ്ചായത്ത് 4ആം വാര്‍ഡില്‍ സ്വന്തം ചിലവില്‍ 500 ഓളം തുണികൊണ്ടുള്ള മാസ്ക് തയ്യാറാക്കി നല്കി കുടുംബശ്രീ കൂട്ടായ്മ. മെമ്പര്‍ ദീപ വിനോദിന്റെ നേതൃത്വത്തിലാണ് 20 ഓളം പേരടങ്ങുന്ന അടങ്ങുന്ന കുടുംബശ്രീ ads, cds പ്രവര്‍ത്തകരില്‍ തയ്യല്‍ അറിയുന്നവരുടെ സന്നദ്ധ പ്രവര്‍ത്തനം ഉപയോഗപ്പെടുത്തി മാസ്ക് നിര്‍മിച്ചത്. വീണ്ടും ഉപയോഗിക്കാന്‍ പറ്റുന്ന തരത്തിലുള്ള കോട്ടന്‍ മാസ്കാണ് തയ്യാറാക്കിയത്.
അഞ്ച് അയല്‍സഭയിലെ അംഗങ്ങള്‍ സൗജന്യമായാണ് വിവിധ സ്ഥലങ്ങളില്‍ മാസ്ക് വിതരണം നടത്തുന്നത്. മാസ്ക് തയ്യാറാക്കുന്നതിന് ബീന. മാക്കുഴിയില്‍, സുഗന്ധ മാക്കുഴിയില്‍, സത്യവതി തെക്കലങ്ങോട്ട്, മിനി ശിവാനന്ദന് അനുഗ്രഹം, സുധാ ലേഖ പന്തലിങ്ങല്‍, മിനി സുരേഷ് പന്തലിങ്ങല്‍, വിപില ഗോശാല കുന്നുമ്മല്‍. റീജ ഗോശാലിക്കല്‍, സുദിഷ പീടികകണ്ടിയില്, രജിത പുതിയനം വീട്ടില്‍, സൗമ്യ കിളിയം പിലാക്കില്‍, ഷമിന പുതിയനം വീട്ടില്‍, സത്യഭാമ കിഴക്കെ ഓട്ടൂര്‍, രാഗിണി മേച്ചിലേരി. വിനോദിനി ചെരിയേരി. സിന്ധുപുളിക്കമണ്ണില്, മിനി കിളിയം പിലാക്കില്‍, ഉഷ തോട്ടത്തില്‍, ബേബി എന്നിവര്‍ നേതൃത്വം നല്കി.