Trending

ക്വാറി വിരുദ്ധ സമരം ; വിദ്യാർത്ഥിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിച്ചു

കീഴപ്പയ്യൂർ പുറക്കാമലയില്‍ ക്വാറി വിരുദ്ധ സമരത്തിന്‍റെ പേരില്‍ പൊലീസ് വിദ്യാർത്ഥിയെ മര്‍ദ്ദിച്ചതായി പരാതിസമര സ്ഥലത്ത് നിന്ന് കുട്ടിയുടെ കോളറിന് പിടിച്ച് പൊലീസ് വാനിലേക്ക് കയറ്റുന്ന ദൃശ്യങ്ങള്‍ പുറത്ത് . മേപ്പയ്യൂർ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് മേപ്പയ്യൂർ പൊലീസിന്റെ അതിക്രമത്തിന് ഇരയായത്.പൊലീസ് വാനിലേക്ക് കൊണ്ടു പോകും വഴി കുട്ടിയെ പൊലീസ് മര്‍ദ്ദിച്ചതായാണ് പരാതി.സ്ത്രീകള്‍ ഉള്‍പ്പെടെ പ്രതിഷേധിച്ചപ്പോഴാണ് പൊലീസ് കുട്ടിയെ വിട്ടയച്ചത്.ഇന്നലെയാണ് സംഭവമുണ്ടായത്.നാഭിയിലും ശരീരം മുഴുവനും വേദനയുണ്ടെന്ന് കുട്ടി പറഞ്ഞതായി പിതാവ് വിശദീകരിച്ചു. ഇന്ന് പത്താം ക്ളാസ് പരീക്ഷ എഴുതിയ ശേഷം കുട്ടി പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടുമെന്ന് പിതാവ് പറഞ്ഞു.2012 മുതൽ ക്വാറിക്കെതിരെ സമം നടക്കുന്ന പ്രദേശമാണ് കീഴപ്പയ്യൂരിലെ പുറക്കാമല. കാലങ്ങളായി പ്രദേശത്ത് പ്രതിഷേധമുണ്ടായിട്ടുണ്ട്. ക്വാറി നടത്തിപ്പിന് സംരക്ഷണം നൽകാൻ പൊലീസിന് ഹൈക്കോടതി നിർദ്ദേശമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മേപ്പയ്യൂർ എസ് ഐ അടക്കം പൊലീസ് സ്ഥലത്തെത്തിയതെന്നാണ് വിവരം.

Avatar

nabla

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!