Local

കോറോണ കാലം ജീവിതോപാധിയായി പ്രയോജനപ്പെടുത്തി കേക്ക് നിർമ്മാണവുമായി ഭിന്നശേഷി കുട്ടികളുടെ രക്ഷിതാക്കൾ

  കോഴിക്കോട് നാഷണൽ ട്രസ്റ്റും അസാപ്പിൻ്റെയും നേതൃത്വത്തിൽ രക്ഷിതാക്കളുടെ സംഘടനയായ കോഴിക്കോട് പരിവാറിൻ്റെയും സഹകരണത്തോടെ കേക്ക് നിർമ്മാണ പരിശീലനം കൈവരിച്ചത് ജീവിതം മുന്നോട്ട് പോകാനുള്ള വരുമാന മാർഗ്ഗമായത് രക്ഷിതാക്കൾക്ക് ഗുണകരമായി.

ലോക്ഡൗൺ കാലഘട്ടത്തിൽ ജോലിയില്ലാത്തതിനാൽ കുട്ടിയുടെ മരുന്നിനും ജീവിത ചിലവിനുമായി ഉപകാരമായി മാറി ഈ കേക്ക് നിർമാണം.
കൊടുവള്ളി ബ്ലോക്കിൽ താമരശ്ശേരി ഗ്രാമ പഞ്ചായത്ത് ഹാളിൽ വെച്ചാണ് ഭിന്നശേഷി കുട്ടികളുടെ 35 രക്ഷിതാക്കൾക്ക് പരിശീലനം അസാപ്പ് നൽകിയത്. കേരളത്തിൽ ആദ്യമായാണ് ഇത്തരം പരിശീലനം നടന്നത്.
ബഹു ജില്ലാ കളകടർ സാംബശിവറാവു ഐ.എ.എസ്.പ്രത്യേക നിർദ്ദേശപ്രകാരമായിരുന്നു 2019 സപ്തംബറിൽ ഈ കോഴ്സ് ആരംഭിച്ചത്. അസാപ് കോർഡിനേറ്റർ മേഴ്സി പ്രിയ, നാഷണൽ ട്രസ്റ്റ് ജില്ല കൺവീനർ പി. സിക്കന്തർ എന്നിവരുടെ മേൽനോട്ടത്തിലാണ് പരിശീലനം പുർത്തികരിച്ചത്.
ഫൈനൽ എക്സാം കഴിഞ്ഞ് റിസൾട്ടിനായി കാത്തിരിക്കുന്ന വേളയിലായിരുന്നു വീടിനകത്ത് നിന്ന് തന്നെ വരുമാനമാർഗം ലഭിക്കാനുള്ള അവസരം ഉപയോഗപ്പെടുത്തിയത്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!