kerala Kerala

കെ.എല്‍.എഫ് 2025; അവഗണനകളില്‍ നിന്നുള്ള വിമോചനത്തിനായാണ് എഴുത്ത് തിരഞ്ഞെടുത്തത്; സാന്റ കുറായ്

‘The yellow sparrow’: ‘ഒരു ട്രാന്‍സ്‌ജെന്‍ഡറിന്റെ ഓര്‍മ്മക്കുറിപ്പ് ‘എന്ന വിഷയത്തില്‍ എഴുത്തുകാരിയും ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റുമായ സാന്റ കുറായിയും പ്രമുഖ പത്രപ്രവര്‍ത്തകയായ മിറിയം ജോസഫും 2025 കെ.എല്‍.എഫ് വേദിയില്‍ സംസാരിച്ചു. പുസ്തകം എഴുതാനുണ്ടായ പ്രചോദനവും ട്രാന്‍സ് വ്യക്തികള്‍ നേരിടുന്ന അവഗണനകളും അതിക്രമങ്ങളും സെഷനില്‍ ചര്‍ച്ചയായി.

ഒരു ട്രാന്‍സ് വ്യക്തി ആയതിനാല്‍ ബാല്യം മുതല്‍ കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും നേരിട്ടത് അതിക്രമങ്ങളും അവഗണനകളും മാത്രമായിരുന്നെന്നും അതില്‍ നിന്നൊക്കെയുള്ള വിമോചനത്തിനായാണ് എഴുത്ത് തിരഞ്ഞെടുത്തതെന്നും അവര്‍ പറഞ്ഞു.

പുസ്തകത്തിന് ‘Yellow Sparrow’ എന്ന പേരിട്ടത് വൈവിധ്യത്തെ സൂചിപ്പിച്ചുകൊണ്ടാണെന്നും വിദ്യാഭ്യാസംകൊണ്ട് തനിക്ക് പ്രചോദനവും പരിഗണനയും ലഭിച്ചുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

തന്റെ ജന്മദേശമായ മണിപ്പൂരിന് ലിംഗസമത്വത്തിന്റെ ചരിത്രമുണ്ടായിരുന്നെന്നും ബ്രിട്ടീഷ് കൊളോണിയലിസത്തിന്റെ കടന്നുകയറ്റത്തിലൂടെ അതിന് വിള്ളലേറ്റുവെന്നും അവര്‍ വാദിച്ചു.

മണിപ്പൂരിലെ പട്ടാളക്കാരുടെ അതിക്രമങ്ങള്‍ നേരിട്ടതുകൊണ്ട് അവരുടെ സാന്നിധ്യം പോലും തന്നില്‍ ഭയപ്പാടുണ്ടാക്കാറുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഏകാന്തതയും അവഗണനയും മൂലം മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ടിട്ടുണ്ടെന്നും പിന്നീട് ട്രാന്‍സ്- വര്‍ഗ്ഗ പോരാട്ടത്തിനായി എഴുത്തിലൂടെ തിരിച്ചുവരികയായിരുന്നുവെന്നും എഴുത്തുകാരി പറഞ്ഞു.

മെഡിക്കല്‍ സമൂഹത്തിന് ട്രാന്‍സ് വ്യക്തികള്‍ ഗവേഷണ വസ്തു മാത്രമാണെന്നും സിനിമയിലും മാധ്യമങ്ങളിലും ട്രാന്‍സ് വ്യക്തികളെ തെറ്റായ രീതിയില്‍ അവതരിപ്പിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പ്രേക്ഷകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിക്കൊണ്ട് ട്രാന്‍സ് അവകാശ പോരാട്ടങ്ങള്‍ തുടരുമെന്ന പ്രഖ്യാപനത്തോടെ ചര്‍ച്ച അവസാനിച്ചു.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!