കോട്ടയം: പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ ചുമതല നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മന്‍ എംഎല്‍എ. താനൊഴികെ എല്ലാവര്‍ക്കും ചുമതല കൊടുത്തിരുന്നു. അന്ന് പ്രതികരിക്കേണ്ട എന്ന് കരുതിയതാണ് ഒന്നും പറയാതിരുന്നതെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
പ്രചാരണത്തിനായി ഒരു ദിവസം മാത്രമാണ് പാലക്കാട് പോയത്. എല്ലാവരെയും ഒന്നിച്ച് നിര്‍ത്തി നേതൃത്വം മുന്നോട്ടു പോകണം. പാര്‍ട്ടി പുനഃസംഘടനകള്‍ യുവാക്കള്‍ക്ക് പ്രതിനിധ്യം ലഭിക്കണം. കെ സുധാകരന്‍ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറണമെന്ന അഭിപ്രായമില്ല. അത് ചര്‍ച്ച ചെയ്യാന്‍ പോലും പാടില്ല. എല്ലാവരെയും ചേര്‍ത്ത് പിടിച്ചു പോകണമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
സ്മാര്‍ട്ട് സിറ്റി പദ്ധതി നഷ്ടപ്പെടുമ്പോള്‍ കേരളത്തിനാണ് വലിയ നഷ്ടമാണ് ഉണ്ടാകുന്നതെന്ന് ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി. ടികോമിന് എന്തിനാണ് നഷ്ടപരിഹാരം കൊടുക്കുന്നത് സര്‍ക്കാര്‍ വ്യക്തമാക്കണം. കമ്പനി കേരളത്തിനാണ് നഷ്ടപരിഹാരം നല്‍കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.