kerala Kerala kerala politics

പാലക്കാട്ടേത് ജനങ്ങളുടെ വിജയം; ഷാഫി പറമ്പില്‍ എംപി

പാലക്കാട്: പാലക്കാട്ടേത് ജനങ്ങളുടെ വിജയം എന്ന് ഷാഫി പറമ്പില്‍ എംപി. രാഹുലിന്റെ വിജയം ജനങ്ങള്‍ക്ക് സമ്മാനിക്കുന്നുവെന്നും ഒരു കള്ളപ്രാചരണത്തിനും ജനങ്ങളുടെ വിശ്വാസത്തെ തകര്‍ക്കാനാവില്ലെന്നും ഷാഫി പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിജയപ്രഖ്യാപനത്തിന് പിന്നാലെ മാധ്യമങ്ങളെ കാണുകയായിരുന്നു ഷാഫി.

ഷാഫിയുടെ വാക്കുകള്‍:

‘പാലക്കാടിന്റെ രാഷ്ട്രീയവിജയമാണ് രാഹുലിന്റേത്. അവരുടെ മതേതരമൂല്യങ്ങളുടെ വിജയമാണിത്. ടിവിയിലെ കൊടുങ്കാറ്റല്ല 23ലെ റിസള്‍ട്ട് എന്ന് ഞങ്ങള്‍ അന്നേ പറഞ്ഞതാണ്. വിമര്‍ശനങ്ങളില്‍ അസഹിഷ്ണുത ഉള്ള ആളുകളല്ല ഞങ്ങള്‍. പക്ഷേ വേട്ടയാടുന്ന തരത്തിലുള്ള പ്രചാരണമാണ് തുടക്കം മുതലേ ഞങ്ങള്‍ക്കെതിരെ ഉണ്ടായിരുന്നത്. അതിനെയെല്ലാം അതിജീവിക്കുന്ന ജയം ജനങ്ങള്‍ നല്‍കി.

പ്രധാനപ്പെട്ട മറ്റൊരു കാര്യം ബിജെപിയെ പാലക്കാട്ട് നിന്ന് മാറ്റാന്‍ ജനങ്ങള്‍ തീരുമാനിച്ചു എന്നതാണ്. നഗരഭരണം ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ ജനങ്ങള്‍ തീരുമാനമെടുത്തിട്ടുണ്ട്. സിപിഎമ്മുമായി ചേര്‍ന്ന് ബിജെപി നടത്തുന്ന അഹങ്കാരം ഇനിയെങ്കിലും അവസാനിപ്പിക്കണം. സിപിഎം പരാജയപ്പെട്ടു, ബിജെപി പരാജയപ്പെട്ടു എന്ന് പറയുന്നത് പോലെയാണ് പാലക്കാട്ട് സിജെപി പരാജയപ്പെട്ടു എന്ന് പറയുന്നതും. വടകരയിലെ കാഫിര്‍, പാലക്കാട്ടെ പത്രപ്പരസ്യം… ഇതുപോലെയുള്ള ശ്രമങ്ങള്‍ ഇനിയെങ്കിലും സിപിഎം ഉപേക്ഷിക്കണം. തെരഞ്ഞെടുപ്പിലെ മാധ്യമങ്ങളിലെ സാന്നിധ്യം വോട്ടായി മാറില്ല എന്നതിന് ഇപ്പോള്‍ രണ്ട് ഉദ്ദാഹരണങ്ങളായി.

കാഫിര്‍ വിവാദം എന്റെ തലയില്‍ കെട്ടിവച്ചതിന് പിന്നാലെ സിപിഎം പറഞ്ഞ ഒരു വാചകമുണ്ട്- തെരഞ്ഞെടുപ്പ് ഒക്കെ കഴിഞ്ഞു പോകില്ലേ നാടിനിയും മുന്നോട്ട് പോകില്ലേ എന്നൊക്കെ. അത് അവരോട് തിരിച്ചു ചോദിക്കുകയാണ് ഞാന്‍. പാലക്കാട്ടെ ജനങ്ങള്‍ക്കിടയില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ആരെക്കൊണ്ടും സാധിക്കില്ല. സ്വന്തം രാഷ്ട്രീയം മുറുകെ പിടിക്കുമ്പോഴും മറുചേരിയിലുള്ളവരെ പുഞ്ചിരിയോടെ സ്വീകരിക്കുന്ന ആളുകളുടെ നാടാണിത്.

ഒരു കാര്യം കൂടെ പറയാം. ദയവ് ചെയ്ത് ഈ തെരഞ്ഞെടുപ്പിനെ ജാതിയുടെയും മതത്തിന്റെയും കള്ളികളിലേക്ക് വരച്ചു വയ്ക്കാന്‍ അവര്‍ തയ്യാറാവരുത്. മൂത്താന്തറയില്‍ നിന്നും ചക്കാന്തറയില്‍ നിന്നുമൊക്കെ ഞങ്ങള്‍ക്ക് വോട്ട് കൂടിയിട്ടുണ്ട്.. അതിന് മതത്തിന്റെയും ജാതിയുടെയും വേര്‍തിരിവുകളില്ല. പാലക്കാട്ടെ ജനതയുടെ സ്നേഹം പോലെ വിശാലമായിട്ടാണ് പാലക്കാട് നിന്ന് ജയിച്ച് രാഹുല്‍ നിയമസഭയിലേക്ക് പോകുന്നത്.

പാലക്കാട് നിന്നൊരു എംഎല്‍എ സഭയിലേക്ക് പോകുമെങ്കില്‍ അത് രാഹുല്‍ മാങ്കൂട്ടത്തില്‍ ആയിരിക്കുമെന്ന് അഹങ്കാരം കൊണ്ട് പറഞ്ഞതല്ല, ജനങ്ങളുടെ സ്നേഹം കണ്ട് പറഞ്ഞതാണ്. ആ ജനതയ്ക്കീ വിജയം സമ്മാനിക്കുകയാണ്. അവരുടെ വിജയമാണിത്. 2011 മുതല്‍ ഇതുവരെ ഞങ്ങളെ വീഴാതെ പിടിച്ചു നിര്‍ത്തിയ പാലക്കാട്ടെ ജനങ്ങളെ ഒരിക്കലും മറക്കാനാവില്ല. ജനങ്ങളാണ് രാഷ്ട്രീയത്തില്‍ വലുത്. ഒരു കള്ളപ്രചാരണത്തിനും ഒരു ഭരണകൂട ഗൂഢാലോചനയ്ക്കും അതിനെ ഇല്ലാതാക്കാന്‍ സാധിക്കില്ല’.

പാലക്കാട് 18,724 വോട്ടുകള്‍ക്കാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിജയം. 2016ല്‍ ഷാഫി നേടിയ ഭൂരിപക്ഷത്തിനും മുകളിലെത്തി വമ്പന്‍ വിജയമാണ് രാഹുല്‍ നേടിയത്. 17,483 വോട്ടിന്റെ ലീഡായിരുന്നു 2016ല്‍ ഷാഫിക്കുണ്ടായിരുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!