Trending

അറിയിപ്പുകൾ

തിരുവമ്പാടി മണ്ഡലത്തിൽ പൊതുഅവധി പ്രഖ്യാപിച്ചു

വയനാട് ലോക്‌സഭ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നവംബര്‍ 13 ന് കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി നിയോജക മണ്ഡലം പരിധിയിലുള്ള എല്ലാ സര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ പൊതുഅവധി പ്രഖ്യാപിച്ചു. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരവും മണ്ഡലത്തിൽ അന്ന് അവധിയായിരിക്കും. എല്ലാ സ്വകാര്യ വാണിജ്യ-വ്യവസായ സ്ഥാപനങ്ങളും മറ്റ് സ്വകാര്യ സ്ഥാപനങ്ങളും ജീവനക്കാര്‍ക്ക് ശമ്പളത്തോട് കൂടിയ അവധി നല്‍കണം. ഇത് കൂടാതെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട്ടിലെ മറ്റ് നിയോജക മണ്ഡലങ്ങൾ, ചേലക്കര മണ്ഡലം എന്നിവിടങ്ങളിൽ വോട്ടുള്ളവരും എന്നാല്‍ മണ്ഡലത്തിന് പുറത്ത്, കോഴിക്കോട് ജില്ലയിൽ ജോലി ചെയ്യുന്നവരുമായ എല്ലാ സര്‍ക്കാര്‍- സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഈ ദിവസം ശമ്പളത്തോടു കൂടിയ അവധിയായിരിക്കും.

നാളെ നോർക്ക അറ്റസ്റ്റേഷൻ ഇല്ല

കോഴിക്കോട് നോർക്ക റൂട്ട്സ് സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ കേന്ദ്രത്തിൽ നവംബർ 12 ന് സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ഉണ്ടായിരിക്കില്ല. ഈ ദിവസത്തേക്ക് ടോക്കൺ ലഭിച്ചവർ നവംബർ 14 ന് സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷനായി എത്തണം. കൂടുതൽ വിവരങ്ങൾ 7912609608 എന്ന നമ്പറിൽ ലഭ്യമാണ്.

ലാപ്‌ടോപ് സ്‌കോളര്‍ഷിപ്പ് അപേക്ഷ തീയതി നീട്ടി

കേരള കള്ളുവ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്കുള്ള 2024-25 വര്‍ഷത്തെ ലാപ്‌ടോപ് സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 20 വരെ നീട്ടി. ഫോണ്‍: 0495-2384355.

പി എസ് സി സൗജന്യ പരിശീലനം

കോഴിക്കോട് ജില്ലാപഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതിയില്‍ എസ്ടി വിഭാഗത്തിലുള്ള യുവതീ യുവാക്കള്‍ക്ക് പി എസ് സി സൗജന്യ പരിശീലനം നല്‍കുന്നതിനായി നവംബര്‍ 14 ന് പേരാമ്പ്ര ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസറുടെ പരിധിയില്‍ പേരാമ്പ്ര കരിയര്‍ ഗൈഡന്‍സ് സെന്ററില്‍ വെച്ചും 15 ന് കോടഞ്ചേരി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസറുടെ പരിധിയില്‍ താമരശ്ശേരി രാജീവ് ഗാന്ധി ഓഡിറ്റോറിയത്തിലും രാവിലെ 11 മണിക്ക് ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നു. ഫോണ്‍: 0495-2376364.

റാങ്ക് പട്ടിക റദ്ദായി

കോഴിക്കോട് ജില്ലയില്‍ പൊതുവിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) യുപിഎസ് (2nd എന്‍സിഎ-V) (കാറ്റഗറി നം. 552/22) തസ്തികയുടെ റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട മുഴുവന്‍ ഉദ്യോഗാര്‍ത്ഥികളും നിയമന ശിപാര്‍ശ ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് റാങ്ക് പട്ടിക റദ്ദാക്കിയതായി കേരള പി എസ് സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

ത്രിദിന പാഠപസ്തക രചനാ ശില്പശാല തുടങ്ങി

ഒന്നാം ക്ലാസിലെ പുതിയ പാഠപുസ്തകം, ക്ലാസ് മുറിയിലെ അനുഭവങ്ങളുടെ വെളിച്ചത്തില്‍ വീണ്ടും പരിഷ്‌കരിക്കുന്നതിന് വേണ്ടി എസ് സി ഇ ആര്‍ ടി നേതൃത്വം നല്‍കുന്ന ത്രിദിന പാഠപസ്തക രചന ശില്പശാല വടകര ഇരിങ്ങല്‍ സര്‍ഗ്ഗാലയില്‍ ആരംഭിച്ചു. കേരള വിദ്യാഭ്യാസ ചരിത്രത്തില്‍ ആദ്യമായാണ് പുതിയ പാഠപുസ്തകം ക്ലാസനുഭവങ്ങളുടെ വെളിച്ചത്തില്‍ രണ്ടാംവര്‍ഷം പരിഷ്‌കരിക്കുന്നത്. പുതിയ പാഠപുസ്തകങ്ങള്‍ ക്ലാസനുഭവങ്ങളുടെ വെളിച്ചത്തില്‍ പരിഷ്‌കരിക്കണമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനത്തിന്റെ ആദ്യപടിയായാണ് ഒന്നാം ക്ലാസ് പുസ്തങ്ങള്‍ പരിഷ്‌കരിക്കാന്‍ എസ് സി ഇ ആര്‍ ടി നടപടികള്‍ ആരംഭിച്ചത്. പാഠപുസ്തകം, പ്രവര്‍ത്തന പുസ്തകം, ടീച്ചര്‍ ടെക്സ്റ്റ് എന്നിവയാണ് പരിഷ്‌കരിക്കുന്നത്.

2024-25 വര്‍ഷം ഒന്നാം ക്ലാസില്‍ പഠിപ്പിക്കുന്ന തെരഞ്ഞെടുത്ത അധ്യാപകരും പാഠപുസ്തക രചയിതാക്കളും ചേര്‍ന്നാണ് ശില്പശാല നടക്കുന്നത്. ക്ലാസ്റൂം സാഹചര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ പാഠ പുസ്തകപരിഷ്‌കരണം സഹായിക്കുമെന്ന് ശില്പശാലയില്‍ പങ്കെടുത്ത അധ്യാപകര്‍ അഭിപ്രായപ്പെട്ടു.

ശില്പശാല സമഗ്രശിക്ഷ ജില്ല പ്രോജക്ട് കോർഡിനേറ്റര്‍ ഡോ. എ കെ അബ്ദുള്‍ ഹക്കിം ഉദ്ഘാടനം ചെയ്തു. ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ. യു കെ അബ്ദുന്നാസര്‍ അധ്യക്ഷനായി. എസ് സി ഇ ആര്‍ ടി റിസര്‍ച്ച് ഓഫീസര്‍ രാജേഷ് വളളിക്കോട്, വിദ്യാകിരണം കോ ഓര്‍ഡിനേറ്റര്‍ വി വി വിനോദ്, കെ ബിന്ദു, ടി ഷൈജു, ശ്രീനേഷ്, ആഗ്നസ് എന്നിവര്‍ സംസാരിച്ചു.

140 അംഗനവാടികളിലേക്ക് കണ്ടിജന്‍സി സാധനങ്ങള്‍: ടെണ്ടര്‍ ക്ഷണിച്ചു

കോഴിക്കോട് ഐസിഡിഎസ് അര്‍ബന്‍ 2 സിഡിപിഒയുടെ ഓഫീസിന് കീഴിലെ 140 അംഗനവാടികളിലേക്ക് 2023-24 സാമ്പത്തിക വര്‍ഷം അംഗനവാടി കണ്ടിജന്‍സിയില്‍ ഉള്‍പ്പെടുത്തി അത്യാവശ്യമുള്ള രജിസ്റ്ററുകളും ഫോമുകളും പ്രിന്റ് ചെയ്ത് വിതരണം ചെയ്യുന്നതിന് വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും മത്സരാടിസ്ഥാനത്തില്‍ ദര്‍ഘാസുകള്‍ ക്ഷണിച്ചു. ടെണ്ടര്‍ തിയതി നവംബര്‍ 16. ഫോണ്‍: 0495-2373566, 9496904270.

ക്വട്ടേഷന്‍ ക്ഷണിച്ചു

വടകര ഗവ. ടെക്‌നിക്കല്‍ ഹൈസ്‌ക്കൂളിലെ ജിഐഎഫ്ഡി സെന്ററിലേക്ക് തുണിത്തരങ്ങള്‍ വാങ്ങുന്നതിലേക്കായി ക്വട്ടേഷന്‍ ക്ഷണിച്ചു. (നം.
THSVTK/454/2024-E) . ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 18 രാവിലെ 11 മണി. അന്നേ ദിവസം വൈകീട്ട് മൂന്നിന് ക്വട്ടേഷന്‍ തുറക്കും. ഫോണ്‍: 0496-2523140.

സൗജന്യ റേഷന്‍ മസ്റ്ററിംഗിന് മേരാ ഇ- കെ വൈ സി ആപ്

റേഷന്‍ മസ്റ്ററിംഗ് പൂര്‍ത്തിയാക്കാത്ത ഗുണഭോക്താക്കള്‍ക്ക് മേരാ ഇ-കെ വൈ സി ആപ്ലിക്കേഷന്‍ ഉപയോഗിച്ച് സൗജന്യമായി മസ്റ്ററിംഗ് ചെയ്യാം. റേഷന്‍ മസ്റ്ററിംഗ് ആന്‍ഡ്രോയിഡ് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ചെയ്യുന്നതിനായി നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്സ് സെന്റര്‍ വികസിപ്പിച്ചെടുത്ത മേരാ ഇ-കെ വൈ സി ഫെയ്‌സ് ആപ് ഉപയോഗിക്കാം. ഈ ആപ് മുഖേന റേഷന്‍ മസ്റ്ററിംഗ് ആദ്യമായി നടത്തുന്ന സംസ്ഥാനമാണ് കേരളം. ഇതിലേക്കായി ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും
ആധാർ ഫെയ്സ് ആർഡി, മേരാ ഇ കെ വൈ സി (Aadhaar Face RD, Mera eKYC )എന്നീ രണ്ട് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുക. മേരാ ഇ-കെ വൈ സി ആപ്പ് ഓപ്പണ്‍ ചെയ്ത് സംസ്ഥാനം തിരഞ്ഞെടുത്ത് ആധാര്‍ നമ്പര്‍ എന്റര്‍ ചെയ്യുക. തുടര്‍ന്ന് ആധാറുമായി ലിങ്ക് ചെയ്തിട്ടുള്ള ഫോണില്‍ ലഭിക്കുന്ന ഒ ടി പി നല്‍കി ഫെയ്‌സ് കാപ്ച്ചര്‍ വഴി മസ്റ്ററിംഗ് പൂര്‍ത്തിയാക്കാം. മേരാ ഇ-കെ വൈ സി ആപ് ഉപയോഗിച്ച് പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥര്‍ പൂര്‍ണ്ണമായും സൗജന്യമായി മസ്റ്ററിംഗ് ചെയ്യും. നിലവില്‍ മസ്റ്ററിംഗ് പൂര്‍ത്തീകരിച്ചവര്‍ ഫെയ്‌സ് ആപ് വഴി ചെയ്യേണ്ടതില്ല. ഇതുവരേയും മസ്റ്ററിംഗ് പൂര്‍ത്തിയാകാത്ത ഇടുക്കി ജില്ലയിലെ ഗുണഭോക്താക്കള്‍ക്ക് ഫോണിലൂടെ ഈ സേവനം സൗജന്യമായി ഉപയോഗപ്പെടുത്താം.. ഫോൺ: ജില്ലാ സപ്ലൈ ആഫീസ്,ഇടുക്കി 04862 232321, 9188527320. താലൂക്ക് സപ്ലൈ ആഫീസ്, തൊടുപുഴ 04862 222515, 9188527363. താലൂക്ക് സപ്ലൈആഫീസ്, ഇടുക്കി 04862 294975, 9188527364. താലൂക്ക് സപ്ലൈ ആഫീസ്, പീരുമേട് 04869 232066, 9188527365. താലൂക്ക് സപ്ലൈ ആഫീസ്, ഉടുമ്പന്‍ചോല 04868 232047, 9188527366 താലൂക്ക് സപ്ലൈ ആഫീസ്, ദേവികുളം 04865 264224, 9188527367.

റേഡിയോഗ്രാഫര്‍ നിയമനം

ഇടുക്കി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ റേഡിയോഗ്രാഫര്‍മാരെ താല്‍ക്കാലികമായി നിയമിക്കുന്നതിന് നവംബര്‍ 16 ന് രാവിലെ 11 മണിക്ക് ജില്ലാ ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ വാക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. എസ്എസ്എല്‍സി, ഡിപ്ളോമ ഇന്‍ റേഡിയോളജിക്കല്‍ ടെക്‌നോളജി / ബിഎസ് സി എം ആർ ട്ടി വിത്ത് കേരള പാരമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉളളവര്‍ക്ക് പങ്കെടുക്കാം. പ്രവ്യത്തി പരിചയമുളളവര്‍ക്കും, പരിസര പ്രദേശങ്ങളിലുളള ആളുകള്‍ക്കും മുന്‍ഗണന ഉണ്ടായിരിക്കും. താല്‍പര്യമുളളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം ഹാജരാകണം. ഫോണ്‍ : 04862 299574

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!