ചേലക്കരയിൽ ഉത്സവാന്തരീക്ഷം സൃഷ്ടിച്ച് കൊട്ടിക്കലാശം കൊട്ടിക്കേറി. ചേലക്കര ബസ് സ്റ്റാന്റ് കേന്ദ്രീകരിച്ച് നടന്ന മുന്നണികളുടെ അവസാനവട്ട പ്രചാരണം കളർഫുൾ ആയി. യുഡിഎഫ് സ്ഥാനാർഥി രമ്യാ ഹരിദാസിനൊപ്പം നിരവധി നേതാക്കളും പ്രവർത്തകർക്കൊപ്പം അണിനിരന്നതോടെ ആവേശം അണപൊട്ടി. പാലക്കാട്ടെ യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ സസ്പ്രൈസ് എൻട്രിയും പ്രവർത്തകരെ ആവേശത്തിലാഴ്ത്തി.
ചേലക്കരയെ ചെങ്കടലാക്കിക്കൊണ്ടായിരുന്നു എൽഡിഎഫിന്റെ കൊട്ടിക്കലാശം. സ്ഥാനാർഥി യു.ആർ.പ്രദീപിനൊപ്പം
മന്ത്രിമാരായ കെ.രാജൻ, കെ.രാധാകൃഷ്ണൻ, വി.എസ്.സുനിൽകുമാർ എന്നിങ്ങനെ നേതാക്കളുടെ നീണ്ടനിരതന്നെയുണ്ടായിരുന്നു. ചേലക്കര നഗരത്തെ ഇളക്കിമറിക്കുന്നതായിരുന്നു എൻഡിഎ സ്ഥാനാർഥി കെ.ബാലകൃഷ്ണന്റെ റോഡ് ഷോ. നേതാക്കളും പ്രവർത്തകരും പാട്ടും നൃത്തവുമായി എൻഡിഎ ക്യാമ്പിനെ ആവേശത്തിലാക്കി.