മണിപ്പൂരിലെ ജിരിബാം ജില്ലയില്‍ അധ്യാപികയെ ചുട്ടുകൊന്നു. കഴിഞ്ഞ ദിവസം സായുധസംഘം ഏറ്റുമുട്ടിയതിന് പിന്നാലെയാണ് യുവതി കൊല്ലപ്പെട്ടത്. യുവതി ബലാത്സംഗത്തിനിരയായെന്നും സൂചനയുണ്ട്. അതേസമയം, കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തില്‍ അക്രമി സംഘം ആറു വീടുകള്‍ക്ക് തീയിട്ടു. സംഘര്‍ഷത്തില്‍ കുക്കി വനിത കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. മണിപ്പൂരിലെ ജിരിബാം ജില്ലയിലാണ് സായുധസംഘം ഏറ്റുമുട്ടിയത്.