Trending

സഊദി മന്ത്രാലയത്തിൽ നിന്ന് ഈ വർഷത്തെ ഹജ്ജ് നിർത്തിവെക്കുന്നത് സംബദ്ധിച്ച് തീരുമാനം ഒന്നും അറിഞ്ഞിട്ടില്ല സി.മുഹമ്മദ് ഫൈസി (ചെയർമാൻ കേരള ഹജ്ജ് കമ്മിറ്റി)

Image result for c muhammed faizy

ഈ വര്‍ഷത്തെ ഹജ്ജ് നിര്‍ത്തിവെച്ചിട്ടുണ്ടെന്ന വാര്‍ത്ത വ്യാജമാണെന്ന് കേരള ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി. കുന്ദമംഗലം ന്യൂസുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഹജ്ജ് നിര്‍ത്തിവെച്ചെന്ന സാമൂഹ്യ മാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിക്കുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹജ്ജ് നിര്‍ത്തിവെച്ചതായി സൗദി അറേബ്യൻ മന്ത്രാലയത്തിൽ നിന്ന് ഇതുവരെ ഔദ്യോഗികമായ അറിയിപ്പൊന്നും ലഭിച്ചിട്ടില്ല., നിര്‍ത്തിവെക്കുമെന്ന് ആശങ്കപ്പെടാന്‍ സമയമായിട്ടില്ല. മുന്‍പ് ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടായപ്പോള്‍ ഉചിതമായ തീരുമാനമാണ് സൗദി എടുത്തിട്ടുള്ളത്, ഇന്ത്യ ഗവണ്‍മെന്റും വിവരങ്ങള്‍ ഇതുവരെ ഒന്നും അറിയിച്ചിട്ടില്ല. കോവിഡിന്റെ ഗതി വ്യക്തമാവുന്നത് വരെ എല്ലാ രാജ്യങ്ങളും ക്ഷമയോടെ കാത്തിരിക്കുകയാണ് വേണ്ടത് എന്നും അദ്ദേഹം പറഞ്ഞു. ഇനിയും ഹജ്ജിന് മൂന്ന് മാസത്തിലധികമുണ്ട്.വിദേശികളുടെ പ്രവേശനം ഒഴിവാക്കി ആരാജ്യത്തുള്ളവർക്ക് മാത്രമായി പരിമിതപ്പെടുത്തുമേ എന്നും പറയാറായിട്ടില്ല എന്നും അദ്ദേഹം വ്യക്തമാക്കി.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!