കുന്ദമംഗലം : കുന്ദമംഗലം ഹയർ സെക്കണ്ടറി സ്കൂൾ മൈതാനത്ത് ആരംഭിച്ച വൊക്കേഷണൽ ഹയർ സെക്കണ്ടറി വിദ്യാർഥികളുടെ എക്സ്പോയിൽ മീഞ്ചന്ത ജിവിഎച്ച്എസ്എസ് വിദ്യാർഥികൾ അവതരിപ്പിച്ച ലൈ- ഫൈ സാങ്കേതിക വിദ്യ മാറുന്ന കാലത്തെ സാങ്കേതിക വിദ്യയുടെ പരിചയപ്പെടുത്തലായി.ശരിക്കും എന്താണ് ലൈ ഫൈ?ലൈ-ഫൈ പ്രകാശത്തിൻ്റെ വേഗതയിൽ ഇൻ്റർനെറ്റ്.ഈ സാങ്കേതിക വിദ്യയനുസരിച്ച് റേഡിയേഷൻ ഇല്ലാതെ, ടവറില്ലാതെ ,കേബിളില്ലാതെ ഡാറ്റാ കൈമാറ്റം സാധ്യമാകും.ഐടിയിലെ ഒരു നൂതന ആശയമാണ്, ഇത് റേഡിയോ ഫ്രീക്വൻസി വയർലെസ് സിഗ്നലുകളെ പ്രകാശ സ്രോതസ്സുകളിൽ നിന്ന് വരുന്നവ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കുക എന്നതാണ്. ഇത്തരത്തിലുള്ള സാങ്കേതികവിദ്യ ഇപ്പോഴും വികസിപ്പിച്ചുകൊണ്ടിരിക്കുന്നു, കൂടാതെ വിപുലമായി മെച്ചപ്പെട്ട വയർലെസ് സേവനങ്ങൾ അവതരിപ്പിക്കാനുള്ള സാധ്യതയും ഉണ്ടായിരിക്കാം. വിദ്യാർഥികളായ ഷിനോയ് , അജി നാസ്, അഭിനവ്, നിഹാൽ എന്നിവരാണ് ഈ വിദ്യ പരിചയപ്പെടുത്തിയത്. ലൈറ്റിൻ്റെ സാന്നിധ്യമുപയോഗിച്ചാണ് ഡാറ്റാ കൈമാറ്റം നടക്കുക .ഭൂമിയുടെ നാല് ഭാഗത്തും ഇത്തരത്തിലുള്ള ഉപകരണങ്ങൾ സ്ഥാപിച്ചാണ് ഇത് പ്രവർത്തിക്കുക. എക്സ് പോയിൽ വിദ്യാർഥികളുടെ കണ്ടുപിടുത്തങ്ങളോടൊപ്പം അവർ ഉണ്ടാക്കിയ ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിൽപ്പനയുമുണ്ട്. എക്സ്പോ ശനിയാഴ്ച സമാപിക്കും.