ജില്ലയില്‍ ഭക്ഷ്യധാന്യങ്ങള്‍ക്ക് ദൗര്‍ലഭ്യമില്ലെന്നും ആവശ്യമായ സ്റ്റോക്ക് ഉള്ളതായും വ്യപാരികള്‍ റിപ്പോര്‍ട്ട് നല്‍കിയതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. കരിഞ്ചന്ത, പൂഴ്ത്തിവെപ്പ്, വിലക്കയറ്റം എന്നിവ തടയുന്നതിന്റെ ഭാഗമായി ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസര്‍, നോര്‍ത്ത്, സൗത്ത് സിറ്റി റേഷനിങ് ഓഫീസര്‍മാര്‍ എന്നിവരുള്‍പ്പെട്ട സ്ക്വാഡ് കോഴിക്കോട് നഗരത്തിലെയും സമീപപ്രദേശങ്ങളിലെയും വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. പരിശോധനകള്‍ അടുത്ത ദിവസങ്ങളിലും തുടരും.