കൊച്ചി: ബി.ജെ.പി സഖ്യത്തിലേക്ക് മാറാന്‍ രണ്ട് എല്‍.ഡി.എഫ് എം.എല്‍.എമാര്‍ക്ക് 100 കോടി ഓഫര്‍ വാഗ്ദാനം ചെയ്തെന്ന ആരോപണം തള്ളി തോമസ് കെ. തോമസ് എംഎല്‍എ. പിന്നില്‍ ഗൂഢാലോചനയെന്ന് തോമസ് കെ. തോമസ്. വിശദമായി അന്വേഷിക്കട്ടെയെന്നും തനിക്ക് മന്ത്രിസ്ഥാനം ഉറപ്പായപ്പോള്‍ വരുന്ന ആരോപണമാണെന്നും തോമസ് കെ. തോമസ് പറഞ്ഞു.
ആന്റണി രാജുവിന്റെ അജണ്ട വെളിച്ചത്ത് വരട്ടെ. താനും കോവൂര്‍ കുഞ്ഞുമോനും ആന്റണി രാജുവും ഇങ്ങനെ ഒരു കാര്യം സംസാരിച്ചിട്ടില്ല. കുട്ടനാട്ടില്‍ ആന്റണി രാജുവിന്റെ സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിച്ചതിന്റെ വിഷമം ആയിരിക്കാമെന്നും തോമസ് കെ.തോമസ് പറഞ്ഞു. വൈകിട്ട് മൂന്നു മണിക്ക് മാധ്യമങ്ങളെ കണ്ട് കാര്യങ്ങള്‍ വെളിപ്പെടുത്തും. മഹാരാഷ്ട്രയില്‍ പോലും ലക്ഷങ്ങളാണ് കൂറുമാറ്റത്തിന് വാഗ്ദമാനം ചെയ്യാറെന്നും ആന്റണി രാജു കോടികള്‍ക്കുള്ള അസറ്റില്ലെന്നും പരിഹസിച്ചു.
തോമസ് കെ. തോമസ് എല്‍ഡിഎഫ് എംഎല്‍എമാരെ കൂറുമാറ്റാന്‍ ശ്രമിച്ചുവെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണം. എല്‍ഡിഎഫിന്റെ രണ്ട് എംഎല്‍എമാരെ അജിത് പവാര്‍ പക്ഷത്തേക്ക് കൊണ്ടുപോകാനാണ് ശ്രമിച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് മുഖ്യമന്ത്രി റിപ്പോര്‍ട്ട് ചെയ്തത്.