Entertainment kerala Kerala

പൃഥ്വിരാജുമായി തെറ്റി പിരിഞ്ഞോ; ലിസ്റ്റിന്‍ സ്റ്റീഫന്റെ കുറിപ്പ് വൈറല്‍

നടന്‍ പൃഥ്വിരാജ് പിറന്നാള്‍ ആശംസകള്‍ അറിയിച്ചുകൊണ്ട് നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ പങ്കുവച്ച കുറിപ്പ് വൈറല്‍. പൃഥ്വിരാജുമായി തെറ്റി പിരിഞ്ഞോ എന്നും ഒന്നിച്ച് സിനിമയില്ലാത്തത് എന്താണ് എന്നുമുള്ള ആരാധകരുടെ ചോദ്യത്തിനും സ്റ്റീഫന്‍ കുറിപ്പിലൂടെ മറുപടി നല്‍കുന്നുണ്ട്. രാജു ഫ്രീ ആയാല്‍, എന്റെ ബിസി എല്ലാം ഞാന്‍ അങ്ങ് മാറ്റി വെച്ച് താന്‍ വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടുത്ത വര്‍ഷം ഒന്നിച്ച് സിനിമ ചെയ്യുന്നതിനെക്കുറിച്ചും ലിസ്റ്റിന്‍ പറയുന്നുണ്ട്.

ലിസ്റ്റിന്‍ സ്റ്റീഫന്റെ കുറിപ്പ്

എന്റെ പ്രിയപ്പെട്ട സഹോദരന്‍, സുഹൃത്ത്, പങ്കാളി, പിന്തുണയ്ക്കുന്നവന്‍ നിങ്ങള്‍ക്ക് സന്തോഷകരമായ പിറന്നാള്‍ ആശംസിക്കുന്നു.

ഞാന്‍ കുറെ നേരം ഇരുന്ന് ഫോണില്‍ തിരഞ്ഞു നമ്മുടെ ലേറ്റസ്റ്റ് ഫോട്ടോക്ക് വേണ്ടി.. അന്നേരം ഒന്നും കണ്ടില്ല , അപ്പോഴാണ് ഒരു ക്യാപ്ഷന്‍ ശ്രദ്ധയില്‍ പെട്ടത് ‘ ഓള്‍ഡ് ഈസ് ?ഗോള്‍ഡ്’ പിന്നെ ഞാന്‍ ഫോണില്‍ ചികയാന്‍ ആയിട്ട് ഒന്നും നിന്നില്ലാ … അതങ്ങ് പോസ്റ്റ് ചെയ്യുവാണ്. ഉള്ളത് കൊണ്ട് ഓണം പോലെ. ഉടന്‍ തന്നെ പുതിയ ഒരു ഫോട്ടോ എടുക്കേണ്ടത് ആയിട്ടുണ്ട് , ആളുകള്‍ കുറച്ച് നാളുകളായി ചോദിക്കുന്നുണ്ട് പൃഥ്വിരാജ് ആയി തെറ്റി പിരിഞ്ഞോ…? നിങ്ങള്‍ ഒരുമിച്ചുള്ള സിനിമകള്‍ ഒന്നും ഇല്ലേ എന്നൊക്കെ..?? അപ്പൊള്‍ ഞാന്‍ പറയുമായിരുന്നു പൃഥ്വി ആക്ടിംഗ് , ഡയറക്ഷന്‍ ഒക്കെ കാരണം ഭയങ്കര ബിസി ആണ്….. സത്യത്തില്‍ ഞാന്‍ ആണേല്‍ അതിനേക്കാള്‍ ബിസി ആണ് . പക്ഷെ രാജു ഫ്രീ ആയാല്‍, എന്റെ ബിസി എല്ലാം ഞാന്‍ അങ്ങ് മാറ്റി വെച്ച് ലാലേട്ടന്‍ പടത്തില്‍ പറയും പോലെ ഇന്ദുചൂഢന്‍ തൂണ് പിളര്‍ത്തി അങ്ങ് വരും … എന്താ വരട്ടെ പുതിയ പ്രോജക്ട് ആയിട്ട്…

2025ലേക്ക് ഒന്ന് പ്ലാന്‍ ചെയ്താലോ സാര്‍….??? കുറച്ച് കൂടെ സ്പീഡില്‍ പടങ്ങള്‍ ഒക്കെ ചെയ്യ്… വരുമാനം കിട്ടുന്നതല്ലേ.. ബോംബെയില്‍ പുതിയ വലിയ വീട് ഒക്കെ വാങ്ങിയതല്ലേ..?? ബാങ്ക് ലോണ്‍സ്, മറ്റു ചിലവുകള്‍ ഒക്കെ കാണില്ലേ…?? വലിയ പ്ലാനിംഗ് ഒക്കെ ഉള്ള വ്യക്തി ആണെന്ന് അറിയാം.. എന്നാലും അതൊക്കെ വേഗത്തില്‍ അടച്ചു തീര്‍ക്കണ്ടെ..? ആലോചിച്ച് പതുക്കെ പറഞ്ഞാല്‍ മതിയെ.. നമ്മള്‍ ഒരുമിച്ചുള്ള സിനിമകളുടെ വിജയങ്ങള്‍, എന്റെ ജീവിതത്തില്‍ ഒരുപാട് മറ്റു നല്ല കാര്യങ്ങള്‍ക്ക് കാരണമായി. പ്രിയപ്പെട്ട പൃഥിരാജിനും ദൈവത്തിനും നന്ദി. പ്രിയപ്പെട്ട രാജുവിന് വീണ്ടും പിറന്നാള്‍ ആശംസകള്‍ അറിയിക്കുന്നു.

ഇത്ര ഒക്കെ ആയ സ്ഥിതിക്ക് ആഘോഷങ്ങള്‍ക്ക് ഇടയില്‍, വൈകിട്ട് കുപ്പികള്‍ പൊട്ടിക്കുമ്പോള്‍… സസ്പെന്‍സിന്റെ ഒരു കുപ്പി കൂടെ അങ്ങ് പൊട്ടിച്ചാലോ…. ?? ഒരെണ്ണം അങ്ങ് പൊട്ടിക്കന്നെ.. Nb : നാട്ടില്‍ ഉണ്ടായിരുന്നെങ്കില്‍ ഒരു കേക്കുമായി വരാന്‍ ഇരുന്നതാ. ബോംബെ വീടിന്റെ അഡ്രസ്സ് അറിയാത്തത് കൊണ്ട് ആ പൈസ കമ്പനിക്ക് ലാഭമായി. കുടുംബത്തിനൊപ്പം ഈ ദിവസം ആസ്വദിക്കൂ.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!