കൊച്ചി: എടയാര്‍ വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍ പൊട്ടിത്തെറി. ഒഡിഷ സ്വദേശി മരിച്ചതായാണ് വിവരം. രണ്ട് പേര്‍ക്ക് പരിക്കേറ്റെന്നും വിവരമുണ്ട്. മൃഗക്കൊഴുപ്പ് സംസ്കരിക്കുന്ന ഫോര്‍മല്‍ ട്രേഡ് ലിങ്ക് എന്ന കമ്പനിയിലാണ് പൊട്ടിത്തെറിയുണ്ടായത്. ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക വിവരം പുറത്ത് വന്നത്. എന്നാല്‍ കമ്പനിയിലെ മിനി ബോയിലര്‍ പൊട്ടിത്തെറിച്ചാണ് അപകടമെന്ന് പിന്നീട് സ്ഥിരീകരിച്ചു. ഒഡിഷ സ്വദേശി അജയ് കുമാറാണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. പരിക്കേറ്റ രണ്ട് പേരും ഇതര സംസ്ഥാന തൊഴിലാളികളാണ്. ഇവരെ കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഫയര്‍ ഫോഴ്സും പൊലീസും സ്ഥലത്തെത്തി.