Trending

പൊതുസ്ഥലങ്ങളിലെ മാലിന്യ നിക്ഷേപം കണ്ടെത്താൻ കൊയിലാണ്ടി നഗരസഭയിൽ 26 നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു

ഗാന്ധിജയന്തി ദിനത്തിൽ തുടങ്ങി അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനമായ 2025 മാർച്ച് 30 വരെ നീളുന്ന മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ പ്രവർത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനവും
കൊയിലാണ്ടി നഗരസഭയിലെ പൊതുസ്ഥലങ്ങളിലെ മാലിന്യ നിക്ഷേപങ്ങൾ കണ്ടെത്തുന്നതിന് 26 ഇടങ്ങളിൽ സ്ഥാപിച്ച നിരീക്ഷണ ക്യാമറകളുടെ ഉദ്ഘാടനവും കാനത്തിൽ ജമീല എംഎൽഎ നിർവഹിച്ചു. ശുചിത്വ കേരളം സുസ്ഥിര കേരളം എന്ന ലക്ഷ്യത്തോടെ സർക്കാരും നഗരസഭയും ഏറ്റെടുക്കുന്ന ക്യാമ്പയിൻ പ്രവർത്തനങ്ങളിൽ മുഴുവനാളുകളും പങ്കെടുക്കണമെന്ന് എംഎൽഎ അഭ്യർത്ഥിച്ചു.

കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് അധ്യക്ഷത വഹിച്ചു. നഗരസഭ സെക്രട്ടറി ഇന്ദു എസ് ശങ്കരി ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

നവകേരള മിഷൻ ജില്ലാ കോഡിനേറ്റർ പി ടി പ്രസാദ്, ശുചിത്വമിഷൻ ജില്ലാ കോഡിനേറ്റർ ഗൗതമൻ എം,
തദ്ദേശസ്വയംഭരണ വകുപ്പ് അസിസ്റ്റൻറ് ഡയറക്ടർ സരുൺ കെ,നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ എ ഇന്ദിര ടീച്ചർ, കെ ഷിജു മാസ്റ്റർ, ഇ കെ അജിത്ത് മാസ്റ്റർ, നിജില പറവക്കൊടി, കൗൺസിലർമാരായ രത്നവല്ലി ടീച്ചർ, വി പി ഇബ്രാഹിംകുട്ടി, കെ കെ വൈശാഖ്
ജില്ലാ ആസൂത്രണ സമിതി അംഗം എ സുധാകരൻ, നഗരസഭ ക്ലിൻ സിറ്റി മാനേജർ സതീഷ് കുമാർ ടി കെ, നഗരസഭ എൻജിനീയർ കെ ശിവപ്രസാദ് എന്നിവർ സംസാരിച്ചു.നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ സത്യൻ സ്വാഗതവും ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സി പ്രജില നന്ദിയും പറഞ്ഞു.

തുടർന്ന് നഗരത്തിൽ ശുചിത്വ സന്ദേശ റാലി നടത്തി. കാനത്തിൽ ജമീല എംഎൽഎ എൽഐസി റോഡിൽ ഫ്ലാഗ് ഓഫ് ചെയ്ത വർണ്ണശബളമായ ശുചിത്വ സന്ദേശ യാത്ര നഗരം ചുറ്റി ടൗൺഹാളിൽ സമാപിച്ചു. ശിങ്കാരിമേളത്തിന്റെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ ശുചിത്വ സന്ദേശങ്ങൾ ഉയർത്തിയ ബാനറുകളും പ്ലക്കാർഡുകളുമായി കൗൺസിലർമാർ, ഹരിതകർമ്മ സേനാംഗങ്ങൾ, ഹരിത കേരള മിഷൻ ഉദ്യോഗസ്ഥർ, ശുചിത്വമിഷൻ ഉദ്യോഗസ്ഥർ, സിഡിഎസ് അംഗങ്ങൾ, റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ, വ്യാപാരി വ്യവസായി പ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സന്നദ്ധ സംഘടന പ്രതിനിധികൾ, എൻഎസ്എസ്, എസ്പിസി, എൻസിസി വിദ്യാർത്ഥികൾ, ആരോഗ്യവിഭാഗം ജീവനക്കാർ തുടങ്ങി നൂറുകണക്കിന് പേർ പങ്കെടുത്തു.

നഗരത്തിന്റെ വിവിധ സ്ഥലങ്ങളിൽ വിദ്യാർഥികൾ ശുചിത്വ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിനായി ഫ്ലാഷ് മോബും നടത്തി.

Avatar

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!