kerala Kerala

കൂടുതല്‍ കര്‍ഷകരെ ക്ഷീര മേഖലയിലേക്ക് ആകര്‍ഷിക്കുക സര്‍ക്കാര്‍ ലക്ഷ്യം ; മന്ത്രി ജെ ചിഞ്ചുറാണി

ജില്ലയിലെ കൂടുതല്‍ കര്‍ഷകരെ ക്ഷീരമേഖലയിലേക്ക് ആകര്‍ഷിക്കാന്‍ പുതിയ പദ്ധതികള്‍ രൂപീകരിച്ചതായി ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. സര്‍ക്കാരിന്റെ നാലാം നൂറ് ദിന പരിപാടിയില്‍ ഉള്‍പ്പെടുത്തി വാത്തിക്കുടി ബ്ലോക്കിലെ പടമുഖം ക്ഷീരസഹകരണ സംഘത്തില്‍ സ്ഥാപിച്ചിട്ടുള്ള സോളാര്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കര്‍ഷകര്‍ക്ക് പുതിയ പശുക്കളെ വാങ്ങാനായി പലിശരഹിത വായ്പകള്‍ വകുപ്പ് നല്‍കും. അതിദരിദ്രര്‍ക്ക് പശുക്കളെ വാങ്ങാന്‍ 95 % സബ്സിഡിയോടെയുള്ള പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. പശുക്കളെ കേരളത്തില്‍ നിന്ന് തന്നെ വാങ്ങുന്നത്തിനായി കിടാരി പാര്‍ക്ക് പദ്ധതി തുടരുമെന്നും മന്ത്രി പറഞ്ഞു. പാല്‍ വലിയ അളവില്‍ സംഭരിക്കുന്നതിനായി 130 കോടി രൂപ മുതല്‍മുടക്കില്‍ മലപ്പുറത്ത് പാല്‍പ്പൊടി ഫാക്ടറി നിര്‍മ്മിക്കും.

രാത്രിയിലും വീട്ടുമുറ്റത്ത് വെറ്റിനറി ഡോക്ടര്‍, ആംബുലന്‍സ് എന്നിവയുടെ സേവനം ഉറപ്പാക്കാനുള്ള പദ്ധതി ഉടന്‍ പ്രവര്‍ത്തികമാക്കുമെന്ന് മന്ത്രി പറഞ്ഞു. കര്‍ഷകര്‍ക്ക് വെറ്റിനറി ഡോക്ടറേ ബന്ധപ്പെടണമെങ്കില്‍ 1962 എന്ന ടോള്‍ഫ്രീ നമ്പറില്‍ ബന്ധപ്പെട്ടാല്‍ മതിയാകും.

സൗരോര്‍ജ്ജ പാനലുകള്‍ സ്ഥാപിക്കുന്നത് വഴി ക്ഷീരസംഘങ്ങളിലെ വൈദ്യുതി ചിലവ് കുറയ്ക്കുക , സംഘത്തിന്റെ സാമ്പത്തിക സ്ഥിരത വര്‍ദ്ധിപ്പിക്കുക എന്നിവയിലൂടെ കര്‍ഷകര്‍ക്ക് കൂടുതല്‍ പ്രയോജനങ്ങള്‍ ലഭ്യമാക്കുന്നതിനാണ് പദ്ധതി നടപ്പിലാക്കിയിട്ടുളളത്. സഹകരണ സംഘം 1066010 രൂപ സംഘം ചിലവഴിച്ച പദ്ധതിയില്‍ ക്ഷീരവികസന വകുപ്പ് 8 ലക്ഷം രൂപ ധനസഹായം നല്‍കി.

പരിപാടിയില്‍ ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അധ്യക്ഷത വഹിച്ചു. പടമുഖം ക്ഷീരസഹകരണ സംഘം പ്രസിഡന്റ് ജോബി വയലില്‍ അധ്യക്ഷത വഹിച്ചു. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി തോമസ് , വാത്തിക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു ജോസ് മറ്റ് ജനപ്രതിനിധികള്‍ , സഹകാരികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!