Local

ഫാസ്റ്റ് ഫുഡ് ഭക്ഷണങ്ങളുടെ പിറകെയുള്ള മത്സരിച്ചോട്ടം ജീവിതശൈലി രോഗങ്ങള്‍ക്ക് അടിമകളാക്കുന്നു; യു സി രാമന്‍

കുന്ദമംഗലം: വ്യായാമ രഹിതമായ ജീവിതവും ഫാസ്റ്റ് ഫുഡ് ഭക്ഷണങ്ങളുടെ പിറകെയുള്ള മത്സരിച്ചോട്ടവും യുവാക്കളെ പോലും ജീവിതശൈലി രോഗങ്ങള്‍ക്ക് അടിമകളാക്കുകയാണെന്നും ഈ സാഹചര്യത്തില്‍ ഇളം തലമുറയെ ശക്തമായി ബോധവല്‍ക്കരിക്കുന്നതിനുവേണ്ടി പാഠ്യപുസ്തകത്തില്‍ ഈ വിഷയത്തെക്കുറിച്ചുള്ള പാഠങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് യുസി രാമന്‍ പറഞ്ഞു.
കുന്ദമംഗലം നൊച്ചിപ്പോയില്‍ സൗഹൃദം അയല്‍പക്ക വേദി മലബാര്‍ ഗോള്‍ഡിന്റെയും ഇഖ്‌റ ആശുപത്രിയുടെയും സഹകരണത്തോടുകൂടി സംഘടിപ്പിച്ച കിഡ്‌നി രോഗനിര്‍ണയ ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . പാറപ്പുറത്ത് രാജന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡോക്ടര്‍ ദര്‍ശന , ശശിധരന്‍ മാസ്റ്റര്‍, എംകെ പ്രേമാനന്ദന്‍ ,കെ ബഷീര്‍ , സി. രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!