മലപ്പുറം: എ.ഡി.ജി.പി അജിത് കുമാറിനെതിരെ ആഞ്ഞടിച്ച് പി.വി അന്‍വര്‍ എം.എല്‍.എ. അജിത് കുമാര്‍ നൊട്ടോറിയസ് ക്രിമിനല്‍ ആണെന്നും അദ്ദേഹത്തിന്റെ മാതൃക കുപ്രസിദ്ധനായ ദാവൂദ് ഇബ്രാഹിം ആണെന്നും അന്‍വര്‍ പറഞ്ഞു.
മന്ത്രിമാരുടെ ഫോണ്‍ കോളുകള്‍ എ.ഡി.ജി.പി ചോര്‍ത്തുന്നുണ്ടെന്നും ഇതിനായി സൈബര്‍ സെല്ലില്‍ പ്രത്യേക സംവിധാനമുണ്ടെന്നും അന്‍വര്‍ ആരോപിച്ചു. ഇതിനായി ഐപിഎസ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.
പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്കെതിരെയും അന്‍വര്‍ പ്രതികരിച്ചു. ശശിയേയും എഡിജിപിയേയും മുഖ്യമന്ത്രി വിശ്വസിച്ച് ചുമതലകള്‍ ഏല്‍പിച്ചെന്നും എന്നാല്‍ അത് കൃത്യമായി നിര്‍വഹിച്ചില്ലെന്നും അന്‍വര്‍ പറഞ്ഞു.