തിരുവനന്തപുരം: നടനും എം.എല്‍.എയുമായ മുകേഷിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ലൈംഗീക പീഡന പരാതിയില്‍ പൊലീസ് കേസെടുത്തതിന് പിന്നാലെ രാജിക്കായുള്ള പ്രതിപക്ഷ പ്രതിഷേധം കനത്തു. എം.എല്‍.എയുടെ തിരുവനന്തപുരത്തെ വീടിന് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി. മെഡിക്കല്‍ കോളേജ് പൊലീസാണ് സുരക്ഷ നല്‍കുന്നത്. എന്നാല്‍ തിരുവനന്തപുരത്തുള്ള വീട്ടില്‍ മുകേഷ് ഇല്ലെന്ന വിവരമാണ് ലഭിക്കുന്നത്.
നടി കേസുമായി മുന്നോട്ടുപോയതോടെ മുകേഷ് കൊല്ലത്തുനിന്ന് മാറിയതായാണ് വരുന്ന റിപ്പോര്‍ട്ടുകള്‍. കൊല്ലം പട്ടത്താനത്തുള്ള വീട്ടിലേക്കും പ്രതിപക്ഷ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ലൈംഗികാതിക്രമ പരാതിയില്‍ മരട് പൊലീസാണ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസ്. നടന്‍ ലൈംഗികാതിക്രമം നടത്തിയതായി നടി പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നല്‍കിയിരുന്നു.