ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ നഴ്‌സിനെ ബലാത്സംഗം ചെയ്തു കൊന്നു. രുദ്രാപൂരിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സാണ് കൊല്ലപ്പെട്ടത്. ജൂലൈ 31 കാണാതായ നഴ്‌സിന്റെ മൃതദേഹം ആഗസ്ത് എട്ടിന് ഉത്തര്‍പ്രദേശില്‍ നിന്നാണ് കണ്ടെത്തിയത്.
കേസില്‍ പ്രതിയായ ധര്‍മേന്ദ്ര എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. മൊബൈല്‍ ഫോണും സി.സി.ടി.വിയും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഇയാളെ കണ്ടെത്തിയത്. കഴിഞ്ഞ ബുധനാഴ്ചയാണ് പ്രതിയെ രാജസ്ഥാനില്‍ നിന്ന് പിടികൂടിയത്.