കുന്ദമംഗലം :ഹെവെന്‍സ് പ്രീ സ്കൂളും അല്‍ മദ്രസത്തുല്‍ ഇസ്ലാമിയ കുന്ദമംഗലവും സംയുക്തമായി സ്വാതന്ത്ര്യ ദിനാചരണം നടത്തി. പ്രിന്‍സിപ്പല്‍മാരായ ജസീന മുനീര്‍, സ്വാലിഹ മുജീബ് എന്നിവര്‍ ചേര്‍ന്ന് പതാക ഉയര്‍ത്തി. മാനേജര്‍ എം. സിബ്ഗത്തുള്ള പരിപാടിയില്‍ അധ്യക്ഷത വഹിച്ചു.സ്വാതന്ത്ര്യ സമര പോരാളികളുടെ വേഷത്തിലെത്തിയ കുരുന്നുകള്‍ പരിപാടിയില്‍ വേറിട്ട കാഴ്ച്ചയായി.കുട്ടികളുടെ വിവിധങ്ങളായ പരിപാടികളും അരങ്ങേറി.മാക്കൂട്ടം ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്മാന് പി. എം. ശരീഫുദ്ധീന്‍, ഉബൈദ് കുന്നത്ത് എന്നിവര്‍ ആശംസ അറിയിച്ചു.ഹെവെന്‍സ് പി. ടി. എ. പ്രസിഡന്റ് മുഹമ്മദ് ഡാനിഷ്, പി.ആര്. ഒ. ഇന്‍ചാര്‍ജ്. എം. മുഹ്സിന് എന്നിവര്‍ പരിപാടിയില്‍ പങ്കാളിത്തം അറിയിച്ചു