കുന്ദമംഗലം :രാജ്യത്തിന്റെ 78ആം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി എസ് ഡി പി ഐ കുന്ദമംഗലം മണ്ഡലം കമ്മറ്റി സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. മണ്ഡലം ഓഫിസ് പരിസരത്തു സെക്രട്ടറി ഹനീഫ പാലാഴി പതാക ഉയര്‍ത്തി.മണ്ഡലം ആക്ടിംഗ് പ്രസിഡന്റ് യൂ കെ ശരീഫ് സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കി. റിയ ബദിയ്യയുടെ ദേശ ഭക്തി ഗാനം ചടങ്ങിന് മാറ്റ് കൂട്ടി.
മണ്ഡലം നേതാക്കളായ അഷറഫ് പെരുമണ്ണ, റഷീദ് കെ പി, അഷറഫ് കുട്ടിമോന്‍, മണ്ഡലം വോളണ്ടിയര്‍ ടീം ക്യാപ്റ്റന്‍ റഷീദ് പി പി, അഹ്‌മദ് കുട്ടി, ഹുസൈന്‍ ഇരിങ്ങല്ലൂര്‍, ഹനീഫ പുളിക്കത്താഴം, റിയാസ് കെ പി ലത്തീഫ് ആണോറ, എന്‍ പി ഉസ്മാന്‍, മുസമ്മില്‍ കുറ്റിക്കാട്ടൂര്‍ തുടങ്ങിയവര്‍ ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.