Local

ചാത്തന്‍കാവ് ഹെല്‍ത്ത് സെന്ററിന് സമീപം കേടായ മരം അപകട ഭീഷണിയില്‍

കുന്ദമംഗലം : വരിയട്ട്യാക്ക്-പെരിങ്ങൊളം റോഡില്‍ ചാത്തന്‍കാവില്‍ റോഡിന് സമീപം കേടായ മരം അപകടാവസ്ഥയില്‍. ചാത്തന്‍കാവ് ഹെല്‍ത്ത് സെന്ററിന് സമീപമുള്ള പ്ലാവ് ആണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഉണങ്ങികിടക്കുന്നത്. വലിയ കാറ്റടിച്ചാലോ മഴ പെയ്താലോ മരം ഹെല്‍ത്ത് സെന്ററിന് മുകളിലേക്കോ റോഡിലേക്കോ വീഴാന്‍ സാധ്യത ഉണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. കെ.എസ്.ഇ.ബിയുടെ എച്ച്.ടി, എല്‍.ടി ലൈനുകള്‍ മരത്തിന് തൊട്ടടുത്തുകൂടെ പോകുന്നതിനാല്‍ അപകട സാധ്യത കൂടുതലാണ്. വലിയ അങ്ങാടികളില്‍ക്കൂടിയല്ലാതെ എളുപ്പത്തില്‍ താമരശ്ശേരി, വയനാട് ഭാഗത്തേക്ക് പോകാന്‍ സാധിക്കുന്ന സി.ഡബ്ല്യു.ആര്‍.ഡി.എം-പെരിങ്ങൊളം-വരിയട്ട്യാക്ക്-താമരശ്ശേരി റോഡായതിനാല്‍ നിരവധി വാഹനങ്ങള്‍ കടന്ന് പോകുന്ന തിരക്കേറിയ റോഡാണിത്. മരം റോഡിലേക്ക് വീണാല്‍ വലിയ അപകടം സംഭവിച്ചേക്കും. റോഡരികിലൂടെ നിരവധിയാളുകളും സ്‌കൂള്‍ വിദ്യാര്‍ഥികളും നടന്ന് പോകുന്ന സ്ഥലമാണ്. അധികൃതര്‍ എത്രയും വേഗം മരം മുറിച്ചു മാറ്റി അപകട സാധ്യത ഒഴിവാക്കണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!