കണ്ണൂര്‍: കണ്ണൂരില്‍ പൊലീസുകാരന് പോക്സോ കേസ്സില്‍ അറസ്റ്റില്‍. കണ്ണൂര്‍ ടെലികമ്യൂണിക്കേഷന്‍ ഹെഡ് കോണ്‍സ്റ്റബിള്‍ അബ്ദുള്‍ റസാഖാണ് അറസ്റ്റിലായത്. ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. ഇന്നലെ വൈകിട്ടാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ മെയ് മാസം മുതല്‍ ഇയാള്‍ ആണ്‍കുട്ടിയെ പീഡിപ്പിച്ചുവരികയാണെന്നാണ് പരാതി. കുട്ടി വീട്ടുകാരെ ഇക്കാര്യം അറിയിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കളാണ് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. ഇന്ന് ഉച്ചക്ക് ശേഷം ഇയാളെ കോടതിയില്‍ ഹാജരാക്കും.