കോഴിക്കോട്: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റ് (എന്‍ഐടിസി), ഐഇഇഇ എന്നിവ സംയുക്തമായി പവര്‍ ആന്‍ഡ് എനര്‍ജി സൊസൈറ്റി (പി.ഇ.എസ്) യംഗ് പ്രൊഫഷണല്‍ (വൈപി) റിസര്‍ച്ച് കോണ്‍ക്ലേവ് 2024 സംഘടിപ്പിച്ചു. ‘എംപവര്‍ ഇവി ഫ്യൂച്ചര്‍’ എന്ന കോണ്‍ക്ലേവ് വൈദ്യുത വാഹനങ്ങളുടെ ഭാവിയെക്കുറിച്ച് ചര്‍ച്ച ചെയ്തു.
സുസ്ഥിരമായ ഭാവി കൈവരിക്കുന്നതില്‍ ഇവി സാങ്കേതികവിദ്യയുടെ പുരോഗതി നിര്‍ണായക പങ്ക് വഹിക്കുന്നു എന്ന് ഐഇഇഇ കേരള വിഭാഗം ചെയര്‍ പ്രൊഫ. മുഹമ്മദ് കാസിം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ഐഇഇഇ പിഇഎസ് കേരള ചാപ്റ്റര്‍ ചെയര്‍മാനായ ഡോ. അജിത് ഗോപി അധ്യക്ഷനായിരുന്നു.ഇവി മേഖലയില്‍ നൂതന ആശയങ്ങള്‍ വളര്‍ത്തിയെടുക്കുന്നതില്‍ അക്കാദമിക്-വ്യവസായ സഹകരണത്തിന്റെ പ്രാധാന്യം അദ്ദേഹം ഊന്നി പറഞ്ഞു.
ഇലക്ട്രോണിക് ആന്റ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് പ്രൊഫസര്‍ ഡോ. സമീര്‍ എസ് എം, എന്‍ഐടി കോഴിക്കോട് ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് വിഭാഗം മേധാവി ഡോ. സിന്ധു ടി കെ എന്നിവര്‍ സംസാരിച്ചു. ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ഷിഹാബുദീന്‍ കെ.വി. അസ്സോസിയേറ്റ് പ്രൊഫസ്സര്‍ ഡോ. കുമാരവേല്‍ എസ്, ഐഇഇഇ പിഇഎസ് കേരള ചാപ്റ്ററിന്റെ ട്രഷററും വൈപി ആക്ടിവിറ്റീസ് കോര്‍ഡിനേറ്ററുമായ ഡോ. രാഹുല്‍ സതീഷ് എന്നിവരും സംസാരിച്ചു.
കൂടാതെ ഡോ. കുമാരവേല്‍ എസ്, ടാറ്റ എലക്സിയിലെ ഇലക്ട്രിഫിക്കേഷന് പ്രാക്ടീസ് ഗ്രൂപ്പിന്റെ സീനിയര്‍ ടെക്നോളജി മാനേജര്‍. അനുഷ് ജി നായര്‍; ബോഷ് സോഫ്റ്റ്വെയര് ടെക്നോളജിയിലെ ലീഡ് എഞ്ചിനീയര്‍ ഡോ.വിപിന്‍ ദാസ്, ഐഇഇഇ പിഇഎസ് വൈപിയുടെ മുന്‍ ചെയര്‍ ആല്ബിന് പോള്‍; ഐഇഇഇ പിഇഎസ് കേരള ചാപ്റ്ററിന്റെ ട്രഷററും വൈപി ആക്ടിവിറ്റീസ് കോര്‍ഡിനേറ്ററുമായ ഡോ. രാഹുല്‍ സതീഷ് എന്നിവര്‍ വിവിധ വിഷയങ്ങളെക്കുറിച്ച് സംസാരിച്ചു.