ന്യൂഡല്‍ഹി: രാജ്യത്തെ സ്ഥാപനങ്ങളില്‍ ഉന്നത വിദ്യാഭ്യാസത്തിനായി വിദ്യാര്‍ഥികള്‍ക്ക് പത്തു ലക്ഷം രൂപ വരെ വായ്പ നല്‍കുമെന്ന് ബജറ്റില്‍ പ്രഖ്യാപനം. ഓരോ വര്‍ഷവും ഒരു ലക്ഷം വിദ്യാര്‍ഥികള്‍ക്ക് ഇതിന് ഈ വൗച്ചര്‍ നല്‍കും. പലിശയില്‍ മൂന്നു ശതമാനം വരെ ഇളവാണ് ഇതിലൂടെ ലഭിക്കുകയെന്ന് ധനമന്ത്രി നിര്‍മല സീതാരാമന് അറിയിച്ചു.
വിദ്യാഭ്യാസത്തിനും തൊഴില്‍ ശേഷിയും നൈപുണ്യവും മെച്ചപ്പെടുത്തുന്നതിന് 1.48 ലക്ഷം കോടിയാണ് ബജറ്റില്‍ നീക്കിവച്ചിട്ടുള്ളത്. അഞ്ചു വര്‍ഷം കൊണ്ട് 20 ലക്ഷം യുവാക്കള്‍ക്കു തൊഴില്‍ നൈപുണ്യം ഉറപ്പു വരുത്തുമെന്ന് ധനമന്ത്രി അറിയിച്ചു.