ചെറുതുരുത്തിയിൽ പെട്രോൾ പമ്പിൽ തീപിടുത്തം. ചെറുതുരുത്തി വാഴക്കോട് ഇന്ന് രാവിലെയാണ് സംഭവമുണ്ടായത്. വാഹനത്തിൽ ഇന്ധനം നിറയ്ക്കുന്നതിനിടയിലാണ് തീ പടർന്നത്. വടക്കാഞ്ചേരി ചെറുതുരുത്തി പ്രധാന പാത ബ്ലോക്ക് ചെയ്തിട്ടുണ്ട്. രണ്ട് യൂണിറ്റ് ഫയർ ഫോഴ്‌സ് സംഘം സ്ഥലത്തെത്തി തീ അണച്ചു.