വയനാട്ടിലെ പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം നാളത്തെ കെപിസിസി യോഗത്തില്‍ ചര്‍ച്ച ചെയ്യും. മൂന്ന് ഡിസിസി പ്രസിഡന്റുമാരുടെ പ്രത്യേക യോഗമാണ് തിരുവനന്തപുരത്ത് നടക്കുന്നത്. യോഗത്തില്‍ വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ഡിസിസി പ്രസിഡന്റുമാര്‍ പങ്കെടുക്കും.
വയനാട് മണ്ഡലത്തിലെ എംഎല്‍എമാരും എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും ദീപാ ദാസ് മുന്‍ഷിയും ഉള്‍പ്പെടെയുള്ളവരും യോഗത്തില്‍ പങ്കെടുക്കും. വയനാട് മണ്ഡലത്തിലെ എംഎല്‍എമാരും യോഗത്തില്‍ പങ്കെടുക്കും. കോണ്‍ഗ്രസിന്റെ ഉറച്ച സീറ്റായ വയനാട്ടില്‍ പ്രിയങ്ക ഗാന്ധി മത്സരിച്ചാല്‍ ചരിത്രത്തിലാദ്യമായി നെഹ്റു-ഗാന്ധി കുടുംബത്തിലെ മൂന്ന് പേര് പാര്‍ലമെന്റില്‍ എത്തുന്നുവെന്ന സവിശേഷ സാഹചര്യവും ഉണ്ടാവും. നിലവില്‍ രാജ്യസഭാംഗമാണ് സോണിയ ഗാന്ധി. റായ്ബറേലിയെ പ്രതിനിധീകരിക്കുന്ന രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതാവാകുമെന്നാണ് സൂചന. ഇതിന് പുറമെയാണ് പ്രിയങ്ക ഗാന്ധി കൂടി പാര്‍ലമെന്ററി ജനാധിപത്യത്തിലേക്ക് എത്തുന്നത്.