Local

അറിയിപ്പുകള്‍


ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ അഭിമുഖം 14 ന്

കോഴിക്കോട് മാളിക്കടവ് ഗവ. വനിത ഐ.ടി.ഐ യില്‍ എംപ്ലോയബിലിറ്റി സ്‌കില്‍സ് ക്ലാസെടുക്കുന്നതിന് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. കൂടിക്കാഴ്ച ഫെബ്രുവരി 14 ന് രാവിലെ 11 മണി. യോഗ്യത – എം.ബി.എ അല്ലെങ്കില്‍ ബി.ബി.എ യും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ സോഷ്യോളജി/സോഷ്യല്‍ വെല്‍ഫെയര്‍/ഇക്കണോമിക്സ് എന്നിവയില്‍ ഡിഗ്രിയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും. ഉദ്യോഗാര്‍ത്ഥികള്‍ ഹയര്‍ സെക്കണ്ടറി/ഡിപ്ലോമ തലത്തില്‍ ഇംഗ്ലീഷ്/കമ്മ്യൂണിക്കേഷന്‍ സ്‌കില്‍സും ബേസിക് കമ്പ്യൂട്ടറും പരിജ്ഞാനമുണ്ടായിരിക്കണം. യോഗ്യതയുള്ളവര്‍ യോഗ്യത, ഐഡന്റിറ്റി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കൂടിക്കാഴ്ചയ്ക്ക് എത്തണം. ഫോണ്‍: 0495-2373976.  

മസ്റ്ററിങ് 15 നകം ചെയ്യണം

ബീഡി – ചുരുട്ട് തൊഴിലാളിക്ഷേമ നിധി ബോര്‍ഡില്‍ നിന്ന് പെന്‍ഷന്‍ ലഭിച്ചുകൊണ്ടിരിക്കുന്ന, പെന്‍ഷന്‍ മസ്റ്ററിങ് ചെയ്യാത്തവര്‍ ഫെബ്രുവരി 15 നകം മസ്റ്ററിങ് നിര്‍ബന്ധമായും ചെയ്യണമെന്ന് ചീഫ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

രേഖകള്‍ നല്‍കണം

മലബാര്‍ ദേവസ്വം ബോര്‍ഡ് തലശ്ശേരി ഡിവിഷനില്‍ നിന്നും നിലവില്‍ ധനസഹായം കൈപ്പറ്റിക്കൊണ്ടിരിക്കുന്ന കണ്ണൂര്‍, തലശ്ശേരി, വടകര, മാനന്തവാടി താലൂക്കുകളിലെ ആചാരസ്ഥാനികര്‍/കോലധാരികള്‍ എന്നിവര്‍ രേഖകള്‍ നല്‍കണം. ആധാര്‍ കാര്‍ഡിന്റെ കോപ്പിയും മലബാര്‍ ദേവസ്വം ബോര്‍ഡില്‍ നിന്നും അനുവദിച്ച ഐഡന്റിറ്റി കാര്‍ഡിന്റെ പകര്‍പ്പും ഫെബ്രുവരി 18 നകം മലബാര്‍ ദേവസ്വം ബോര്‍ഡ് തലശ്ശേരി അസി. കമ്മീഷണറുടെ ഓഫീസിലാണ് നല്‍കേണ്ടത്. ഫോണ്‍: 0490 2321818.

മാധ്യമ കോഴ്സുകള്‍ക്ക് അപേക്ഷിക്കാം

സി-ഡിറ്റിന്റെ കവടിയാര്‍ കേന്ദ്രത്തില്‍ വിഷ്വല്‍ മീഡിയ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു യോഗ്യതയുളള മൂന്ന് മാസം ദൈര്‍ഘ്യമുളള സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ നോണ്‍ ലീനിയര്‍ എഡിറ്റിംഗ്, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ വീഡിയോഗ്രാഫി, എസ്.എസ്.എല്‍.സി യോഗ്യതയുളള അഞ്ച് ആഴ്ച ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഡിജിറ്റല്‍ സ്റ്റില്‍ ഫോട്ടോഗ്രാഫി എന്നിവയാണ് കോഴ്സുകള്‍. അപേക്ഷിക്കാനുളള അവസാന തീയതി ഫെബ്രുവരി 20. താല്‍പര്യമുള്ളവര്‍  തിരുവനന്തപുരം കവടിയാര്‍ ടെന്നീസ് ക്ലബിനു സമീപമുളള സി-ഡിറ്റ് കമ്മ്യൂണിക്കേഷന്‍ കോഴ്സ് ഡിവിഷനുമായി ബന്ധപ്പെടണം. ഫോണ്‍: 0471 – 2721917, 8547720167. വെബ്സൈറ്റ് : www.ccdcdit.orgwww.mediastudies.cdit.org.

കാര്‍ഷിക യന്ത്രപരിരക്ഷണ യഞ്ജത്തിന് തുടക്കമായി
സംസ്ഥാന കാര്‍ഷിക യന്ത്രവത്ക്കരണ മിഷനും കാര്‍ഷിക എഞ്ചീനീയറിംഗ് വിഭാഗവും ആത്മ കോഴിക്കോട് ചേര്‍ന്ന് നടപ്പിലാക്കുന്ന കാര്‍ഷിക യന്ത്രപരിരക്ഷണ യഞ്ജത്തിനു വേങ്ങേരി മൊത്ത വ്യാപാര കേന്ദ്രത്തില്‍ തുടക്കമായി. ആത്മ പ്രെജക്റ്റ് ഡയറക്ടര്‍ ഒ. പ്രസന്നന്റെ അധ്യക്ഷതയില്‍ ജില്ലാ പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചര്‍  ഓഫീസര്‍ ബിന്ദു ആര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കാര്‍ഷിക യന്ത്രവത്ക്കരണ മിഷന്‍ വടക്കന്‍ മേഖല കോര്‍ഡിനേറ്റര്‍ ടി അഹമ്മദ് കബീര്‍ പദ്ധതി വിശദീകരണം നടത്തി. മിഷന്‍ സി.ഇ.ഒ ഡോ. ജയ്കുമാരന്‍ സംസ്ഥാന കാര്‍ഷിക യന്ത്ര വത്കരണ മിഷന്റെ ഒന്നാം ഘട്ടത്തിന്റെ റിപ്പോര്‍ട്ട് കൈമാറുകയും ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളെ കുറിച്ചു വിശദീകരിക്കുകയും ചെയ്തു.
ജില്ലയിലെ എട്ട് കാര്‍ഷിക സേവന കേന്ദ്രങ്ങളിലെയും രണ്ട് കാര്‍ഷിക കര്‍മ്മ സേനകളിലുമുള്ള 20 പേര്‍ക്ക് 12 ദിവസം നീണ്ടു നില്‍ക്കുന്ന പരിശീലന പരിപാടിയാണ് സംഘടിപ്പി ച്ചിരിക്കുന്നത്. കേടുപാടുകള്‍ സംഭവിച്ചതും ഉപയോഗശൂന്യമായി കിടന്നിരുന്നതുമായ കാര്‍ഷിക യന്ത്രങ്ങളുടെ അറ്റകുറ്റപണികള്‍ നടത്തി വേഗത്തില്‍  അവ പ്രവര്‍ത്തനസജ്ജമാക്കി കാര്‍ഷിക കര്‍മ്മസേനകള്‍ക്കും കാര്‍ഷിക സേവന കേന്ദ്രങ്ങളകള്‍ക്കും കൈമാറുകയാണ് ഇതിലൂടെ ചെയ്യുന്നത്. ചടങ്ങിന് കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അബ്ദുവഹാബ് വി. എസ്. സ്വാഗതവും പ്രെജക്റ്റ് എഞ്ചിനീയര്‍ അര്‍ച്ചന കെ. നന്ദി പറഞ്ഞു

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!