പാലക്കാട്: കുഴല്‍മന്ദത്ത് ബൈക്കിലെത്തിയ യുവാക്കള്‍ വായോധികയുടെ മാല കവര്‍ന്നു. കുത്തനൂര്‍ പുതിയപാലം സ്വദേശി അമ്മിണിയമ്മയുടെ മൂന്ന് പവന്‍ തൂക്കം വരുന്ന മാലയാണ് പൊട്ടിച്ചത്.
റോഡില്‍ നില്‍ക്കുകയായിരുന്ന അമ്മിണിയമ്മയുടെ മാല ബൈക്കില്‍ എത്തിയ യുവാക്കള്‍ പൊട്ടിക്കുകയായിരുന്നു. അമ്മിണിയമ്മ ബലമായി പിടിച്ചതിനാല്‍ യുവാവിന് മാല കിട്ടിയില്ല. തുടര്‍ന്ന് വയോധികയെ തള്ളിയിട്ടു മാല കവര്‍ന്നു.