പത്തനംതിട്ട: വടശേരിക്കര പേഴുംപാറയില്‍ അജ്ഞാതര്‍ വീടിന് തീയിട്ടു. 17 ഏക്കര്‍ കോളനിയിലെ ടി വീടിനാണ് അജ്ഞാതര്‍ തീ വെച്ചത്. രാത്രി ഒരു മണിയോടെയാണ് സംഭവം. വീട്ടുമുറ്റത്തെ ബൈക്കിനും അജ്ഞാതര്‍ തീയിട്ടു.
ഈ സമയം വീട്ടില്‍ ആളില്ലാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. തീപിടിത്തത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.