കോഴിക്കോട് : പി.കെ. കുഞ്ഞനന്തനു ഭക്ഷ്യവിഷബാധ ഏല്‍ക്കുന്നതിന് ആഴ്ചക്ക് മുന്‍പ് ജയിലില്‍ ഒരു വി.വി..ഐപി സന്ദര്‍ശനം നടത്തിയെന്ന് മുസ്ലിംലീഗ് നേതാവ് കെ.എം. ഷാജി. പേരാമ്പ്രയിലെ തിരഞ്ഞെടുപ്പ് യോഗത്തിലായിരുന്നു കെ.എം. ഷാജിയുടെ വിമര്‍ശനം. സി.പിഎം പ്രതിക്കൂട്ടിലായ പല കേസുകളിലെയും പ്രതികള്‍ ആത്മഹത്യ ചെയ്യുന്നതില്‍ ദുരൂഹതയുണ്ടെന്നും കെ.എം. ഷാജി ആരോപിച്ചു.
കൊലപാതകക്കേസിലെ രഹസ്യം ചോരുമോ എന്ന ഭയന്നാല്‍, കൊന്നവരെ കൊല്ലുന്ന രീതിയാണ് സി.പി.എമ്മിന്റേതെന്നും ടി.പി.ചന്ദ്രശേഖരന്‍ കൊലപാതകക്കേസില്‍ നേതാക്കളിലേക്ക് എത്താന്‍ പറ്റുന്ന ഏക കണ്ണിയായ പി.കെ.കുഞ്ഞനന്തന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും ഷാജി നേരത്തെയും പറഞ്ഞിരുന്നു.