ന്യൂഡല്‍ഹി: മലയാളികള്‍ക്ക് വിഷു ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വിജയവും സന്തോഷവും ആരോഗ്യവുമുള്ള മികച്ച വര്‍ഷമായിരിക്കട്ടെയെന്ന് പ്രധാനമന്ത്രി ആശംസിച്ചു. സോഷ്യല്‍മീഡിയയിലൂടെയാണ് അദ്ദേഹം വിഷു ആശംസകള്‍ നേര്‍ന്നത്.
വിജയം, സന്തോഷം, മികച്ച ആരോഗ്യം എന്നിവ അടയാളപ്പെടുത്തുന്ന മികച്ച വര്‍ഷത്തിനായി പ്രാര്‍ത്ഥിക്കുന്നു. ഈ വര്‍ഷം നിങ്ങളുടെ എല്ലാ അഭിലാഷങ്ങളും സഫലമാകട്ടെ. എല്ലാവര്‍ക്കും വിഷു ആശംസകള്‍.’ എന്നായിരുന്നു പ്രധാനമന്ത്രി എക്സില്‍ പങ്കുവച്ച കുറിപ്പ്.