തൊടുപുഴ: ഇടുക്കിയില്‍ വീണ്ടും കാട്ടാനയുടെ ആക്രമണം. ചിന്നക്കനാലില്‍ ചക്കക്കൊമ്പന്‍ ഷെഡ്ഡ് ആക്രമിച്ചു. 301 കോളനിക്കു സമീപം വയല്‍പ്പറമ്പില്‍ ഐസക്കിന്റെ ഷെഡാണ് ആന തകര്‍ത്തത്. സംഭവ സമയത്ത് വീട്ടില്‍ ആളുണ്ടായിരുന്നില്ല. വലിയ ദുരന്തമാണ് ഇതോടെ വഴിമാറിയത്. പിന്നീട് നാട്ടുകാര്‍ ബഹളം വച്ച് കൊമ്പനെ തുരത്തുകയായിരുന്നു.