National

ആറായിരം കിലോയിലേറെ സ്ഫോടക വസ്തുക്കൾ കണ്ടെത്തി;ടോൾ പ്ലാസയിലെ പരിശോധനയിൽ ട്രെക്കിൽ നിന്നാണ് പോലിസ് സ്ഫോടക വസ്തുക്കൾ പിടിച്ചെടുത്തത്

അനധികൃതമായി സൂക്ഷിച്ച വെടിമരുന്ന് കടത്താൻ ശ്രമിക്കുന്നതിനിടെ നാല് പേർ പിടിയിൽ. തെലങ്കാനയിലെ യാദാദ്രി ഭുവനഗിരിയിൽ ഞായറാഴ്ചയാണ് നാല് പേർ പിടിയിലായത്. ബിബിൻ നഗർ മണ്ഡലിന് സമീപത്തുള്ള ഗുഡുരു ടോൾ പ്ലാസയിൽ വച്ചാണ് 6925 കിലോ സ്ഫോടക വസ്തുക്കൾ പൊലീസ് പിടിച്ചെടുത്തത്. ദേവേന്ദ്ര റെഡ്ഡി, ദത്തു റാവു. ലിംഗാല ലിംഗാല, നരസിംഹലു എന്നിവരെയാണ് സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്തത്. സംശയകരാമായ സാഹചര്യത്തിൽ ടോൾ പ്ലാസയിലെത്തിയ ട്രെക്ക് പരിശോധിക്കുമ്പോഴാണ് വലിയ അളവിലുള്ള സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്. നൾഗോണ്ട, ജാൻഗോൻ എന്നീ ജില്ലയിലെ ചിലർക്ക് സംഭവവുമായി ബന്ധമുള്ളതായാണ് പൊലീസ് സംശയിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ ചെക്ക് പോസ്റ്റുകളിൽ പരിശോധന കർശനമാക്കിയിരുന്നു. സമാനമായ മറ്റൊരു സംഭവത്തിൽ ബെം​ഗളൂരു നഗരത്തിൽ സ്‌കൂളിന് സമീപം പാർക്ക് ചെയ്‌തിരുന്ന ട്രാക്ടറിൽ നിന്ന് സ്‌ഫോടക വസ്തുക്കൾ പിടിച്ചെടുത്തത് ഏതാനും ദിവസങ്ങൾക്ക് മുൻപാണ്. അപകടകരമായി കൊണ്ടുപോയ സ്ഫോടക വസ്തുക്കളാണ് പൊലീസ് പിടികൂടിയത്. ജലാറ്റിൻ സ്റ്റിക്കുകൾ ഉൾപ്പെടെയുള്ള സ്‌ഫോടക വസ്തുക്കളാണ് ബെംഗളൂരു പൊലീസ് പിടിച്ചെടുത്തത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!