സംസ്ഥാനത്ത് മുന്നണികളുടെ സ്ഥാനാർത്ഥി പട്ടികയിലെ ഒടുവിലത്തെ സർപ്രൈസായിരുന്നു കെ സുരേന്ദ്രന്റെ വയനാടന്‍ എന്‍ട്രി. മത്സരിക്കലല്ല, പാർട്ടിയെ നയിക്കലാണ് ഇത്തവണത്തെ ദൗത്യമെന്നായിരുന്നു സംസ്ഥാന പ്രസിഡണ്ടിന്റെ നിലപാട്. ദേശീയ നേതൃത്വവും ആദ്യം ഇത് അംഗീകരിച്ചിരുന്നു. ഒടുവിൽ രാഹുലിൻറെ വയനാട്ടിൽ പോരാട്ടം കടുപ്പിക്കാൻ സുരേന്ദ്രനെ ഇറക്കി. കഴിഞ്ഞയാഴ്ചയിലെ ദില്ലി ചർച്ചയിൽ പ്രധാനമന്ത്രിയും ബിജെപി ദേശീയ അധ്യക്ഷനും തന്നെയാണ് സുരേന്ദ്രനോട് ഇക്കാര്യം ആവശ്യപ്പെട്ടത്.രാഹുൽ വയറാട്ടിൽ ആകെ വന്നത് ആറോ ഏഴോ തവണ മാത്രമാണെന്ന് സുരേന്ദ്രന് പരിഹസിച്ചു.5 കൊല്ലം വയനാട്ടിൽ എന്ത് ചെയ്തു?രാഹുൽ ടൂറിസ്റ്റ് വിസയിൽ വരുന്ന എംപിയാണ്.രാഹുലിനേക്കാൾ വയനാട്ടിലെത്തിയത് ആനയാണ്.വന്യമൃഗ ഭീഷണിക്കെതിരെ രാഹുല്‍ എന്ത് പറഞ്ഞു,എന്ത് ചെയ്തു, എന്തങ്കിലും പദ്ധതി കൊണ്ടു വന്നോയെന്ന് സുരേന്ദ്രന് ചോദിച്ചു.എന്‍ഡിഎ ഇക്കുറി കേരളത്തിൽ ചരിത്രം കുറിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.