Kerala

പൂക്കോട് വെറ്ററിനറി കോളേജിൽ വിദ്യാര്‍ത്ഥിയായ സിദ്ധാര്‍ത്ഥൻ മരിച്ച സംഭവം; കൂടുതല്‍ വിവരങ്ങളുമായി ആന്‍റി-റാംഗിങ് സ്ക്വാഡ്

പൂക്കോട് വെറ്ററിനറി കോളേജിൽ വിദ്യാര്‍ത്ഥിയായ സിദ്ധാര്‍ത്ഥൻ മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങളുമായി ആന്‍റി-റാംഗിങ് സ്ക്വാഡിന്‍റെ റിപ്പോര്‍ട്ട്. സിദ്ധാര്‍ത്ഥൻ ക്യാംപസില്‍ ഒപ്പിടല്‍ ശിക്ഷയ്ക്കും വിധേയനായി എന്നാണ് ആന്‍റി-റാംഗിങ് സ്ക്വാഡിന്‍റെ അന്തിമ റിപ്പോര്‍ട്ടില്‍ പറയുന്നത്. ദിവസവും യൂണിയൻ പ്രസിഡന്‍റ് അരുണിന്‍റെ മുറിയില്‍ പോയി ഒപ്പുവയ്ക്കണം. സിദ്ധാര്‍ത്ഥന്‍റെ മരണവുമായി ബന്ധപ്പെട്ട് പ്രതിപ്പട്ടികയില്‍ ഉള്ളയാളാണ് അരുണ്‍. പ്രതികള്‍ പൊലീസ് സ്റ്റേഷനില്‍ ഒപ്പിടാൻ പോകുന്നതിന് തുല്യമായ ശിക്ഷയാണ് സിദ്ധാര്‍ത്ഥിന് നല്‍കിയത്. എട്ട് മാസത്തോളം സിദ്ധാര്‍ത്ഥനെ ഇങ്ങനെ നിര്‍ബന്ധിതമായി ഒപ്പിടുവിച്ചുവെന്നാണ് സഹപാഠിയുടെ മൊഴി.പ്രതികള്‍ സിദ്ധാര്‍ത്ഥനെ ലക്ഷ്യമിടാൻ കാരണം സിദ്ധാര്‍ത്ഥൻ ക്യാംപസില്‍ തിളങ്ങുന്നതിലുള്ള അസൂയ കാരണമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഫോട്ടോഗ്രാഫര്‍ കൂടിയായി സിദ്ധാര്‍ത്ഥൻ ക്യാംപസിൽ ജനകീയനായിരുന്നു. ഹോസ്റ്റലിന് സമീപത്തെ കുന്നിൻമുകളിൽ വച്ച് സിദ്ധാർത്ഥനെ മര്‍ദ്ദിക്കുമ്പോള്‍ ഒരു പെൺകുട്ടി ഒപ്പമുണ്ടായിരുന്നു എന്നും ആന്‍റി-റാഗിങ് സ്ക്വാഡിന്‍റെ അന്തിമറിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എന്നാല്‍ ഇത് സ്ഥിരീകരിക്കുന്ന തെളിവുകളോ സാക്ഷിമൊഴികളോ ഒന്നും ലഭ്യമല്ല. അതിനാല്‍ തന്നെ ഈ വിഷയം പൊലീസിന്‍റെ പരിഗണനയ്ക്ക് വിടുകയാണ്. സിദ്ധാർത്ഥൻ മരിച്ച 18-ന് ഉച്ചയ്ക്ക് മുമ്പ് ഹോസ്റ്റലിലുള്ള വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെ ബത്തേരിയിലും കല്‍പറ്റയിലും സിനിമ കാണാൻ പോയതായും കണ്ടെത്തിയിട്ടുണ്ട്. ഇതിൽ പ്രതികൾ ഉൾപ്പെടെ ഉള്ളവരുണ്ട്. ഇതൊരു ഗൂഢാലോചനയുടെ ഭാഗമായാണോ എന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്. 166 വിദ്യാർഥികളിൽ നിന്നാണ് സ്ക്വാഡ് മൊഴിയെടുത്തത്. മർദ്ദനത്തിന് പിന്നാലെ ഹോസ്റ്റൽ മെസ്സിലെ കുക്ക് ജോലി ഉപേക്ഷിച്ചതായി റിപ്പോർട്ടിൽ പറയുന്നുണ്ട്. കോളേജിലെ സെക്യൂരിറ്റിയും മൊഴി നല്കാൻ എത്തിയില്ല. ഇതെല്ലാം സംശയങ്ങളുയര്‍ത്തുന്നു. കേസിൽ അറസ്റ്റിലായ ഇരുപത് പ്രതികളും ഇപ്പോൾ റിമാൻഡിലാണ്. കേസ് സിബിഐക്ക് വിട്ടെങ്കിലും ഇതുവരെ ഏറ്റെടുത്തിട്ടില്ല.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!