പന്തീര്‍പാടം ആന്നിക്കാട്ടില്‍ ഇന്നലെ രാത്രി പുലിയെ കണ്ടതായി പ്രദേശവാസികള്‍ പറഞ്ഞു. എന്നാല്‍ കാല്പാട് പുലിയുടെതല്ലെന്ന് വനം വകുപ്പ്. കാട്ടു പൂച്ചയുടെതൊ മറ്റേതെങ്കിലും ജീവിയുടെയോ കാല്‍പാടാകാനാണ് സാധ്യതയെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇന്നലെ രാത്രി പുലിയെ കണ്ടതായി പ്രദേശത്തെ സ്ത്രീയും പുരുഷനും പറഞ്ഞു. നീണ്ട വാലും വയറ് ഒട്ടിയ നിലയില്‍ ആണെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു. ഇതേ തുടര്‍ന്ന് താമരശ്ശേരി
ഫോറസ്റ്റ് ഡിവിഷനില്‍ നിന്ന് ആര് ആര് ടി വിഭാഗത്തില്‍ നിന്ന് ഡെപ്യൂട്ടി റെഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ ഷാജു. എസ് എഫ് ഒ പ്രജീഷ് , കരീം, കമ്പിര് എന്നിവരാണ് പരിശോധനയ്ക്ക് വന്നത്. മുന്‍ എം എല്‍ എ യൂസി രാമന്, കുന്ദമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി അനില്‍ കുമാര്‍, സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്മാന് തെരുവലത്ത് ചന്ദ്രന്, മെമ്പര്‍മാര്‍ സജിത സജി, നജീബ് പാലക്കല്‍, , കെ കെ സി നൗഷാദ് എന്നിവരും സ്ഥലത്ത് വന്നു.