Kerala

ഉത്സവത്തിനിടെ കുത്തേറ്റ് യുവാവ് മരിച്ചു:സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍

വണ്ടിപ്പെരിയാറിലെ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ കുത്തേറ്റ് യുവാവ് മരിച്ച സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. വണ്ടിപ്പെരിയാര്‍ മഞ്ചുമല സ്വദേശിയായ രാജനെയാണ് പൊലീസ് പിടികൂടിയത്. കുമളി അട്ടപ്പളം സ്വദേശിയായ ഓട്ടോറിക്ഷ ഡ്രൈവര്‍ ജിത്തുവാണ് (22) കൊല്ലപ്പെട്ടത്.കസ്റ്റഡിയിലെടുത്ത രാജനും ഓട്ടോറിക്ഷ ഡ്രൈവറാണ്. ഇന്നലെ (മാര്‍ച്ച് 8) രാത്രിയിലാണ് കേസിനാസ്‌പദമായ സംഭവം. ഉത്സവത്തിനായി സ്ഥലത്തെത്തിയതായിരുന്നു ഇരുവരും. ഇതിനിടയില്‍ വാക്ക് തര്‍ക്കമുണ്ടായി. ഇതോടെ നാട്ടുകാര്‍ ഇടപെട്ട് രണ്ട് പേരെ അനുനയിപ്പിച്ചു. എന്നാല്‍ അല്‍പ സമയത്തിനകം വീണ്ടും ഇരുവരും തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയുമുണ്ടായി.ഇതിനിടെ രോഷാകുലനായ രാജന്‍ കൈയിലുണ്ടായിരുന്ന കത്തിയെടുത്ത് ജിത്തുവിനെ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ജിത്തുവിനെ നാട്ടുകാര്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!