ടെണ്ടര്‍ ക്ഷണിച്ചു
മേലടി ബ്ലോക്കിലെ എം.എല്‍.എ. എസ്.ഡി.എഫ്, കാലവര്‍ഷക്കെടുതി പുനരുദ്ധാരണ പ്രവൃത്തി എന്നീ പദ്ധതികളില്‍ ഉള്‍പ്പെട്ട പ്രവൃത്തികള്‍ നടപ്പിലാക്കുന്നതിന് നിര്‍ദ്ദിഷ്ട യോഗ്യതയുള്ള പൊതുമരാമത്ത് കരാറുകാരില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. അവസാന തിയ്യതി ജനുവരി 27 ഉച്ചയ്ക്ക് 1 മണി വരെ. ഫോണ്‍ 0496-262031.
താല്‍ക്കാലിക നിയമനം: അപേക്ഷ ക്ഷണിച്ചു
കോഴിക്കോട് മെഡിക്കല്‍ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രം ആര്എസ്സ്ബിവൈക്ക് കീഴില്‍ സ്ക്കാവഞ്ചര് തസ്തികയിലേക്ക് താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത എട്ടാം തരം. ഒഴിവുകളുടെ എണ്ണം രണ്ട്. താല്പര്യമുള്ളവര് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി 23ന് 11 മണിക്ക് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസില്‍ ഇന്റര്‍വ്യൂവിന് നേരിട്ട് ഹാജരാകണം.
പ്രസവാനുകൂല്യം: ഡിസ്ചാര്‍ജ് കാര്‍ഡും പാസ്സ്ബുക്കും സഹിതം എത്തണം
2018 മാര്‍ച്ച് മുതല്‍ 2019 സെപ്തംബര്‍ വരെ മാസങ്ങളില്‍ മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ നിന്നും (ഐ.എം.സി.എച്ച്, കോഴിക്കോട്) പ്രസവം കഴിഞ്ഞു ഡിസ്ചാര്‍ജ് ആയതും പ്രസവാനുകൂല്യം ലഭിക്കാത്തതുമായ ആളുകള്‍ ഈ ആനുകൂല്യം ലഭിക്കുന്നതായി ജനുവരി 20 മുതല്‍ 25 വരെ രാവിലെ 10 മണിക്കും നാലിനും ഇടയില്‍ ഗോള്‍ഡന്‍ ജൂബിലി ബില്‍ഡിങിന്റെ ആറാം നിലയിലുളള ആശുപത്രിയുടെ ഓഫീസില്‍ ഡിസ്ചാര്‍ജ് കാര്‍ഡും ഡിസംബര്‍ മാസം 2020 വരെ അപ്ഡേറ്റ് ചെയ്ത പാസ്സ്ബുക്കും സഹിതം എത്തിച്ചേരണമെന്ന് സൂപ്രണ്ട് അറിയിച്ചു.
ടെണ്ടര്‍ ക്ഷണിച്ചു
പന്തലായനി ഐ.സി.ഡി.എസ് പ്രോജക്ടിലെ 116 അങ്കണവാടികളിലേക്ക് അങ്കണവാടി കണ്ടിജന്‍സി സാധനങ്ങള്‍ സപ്ലൈ ചെയ്യുവാന്‍ താല്പര്യമുളള സ്ഥാപനങ്ങള്‍/വ്യക്തികള്‍ എന്നിവരില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ലഭിക്കേണ്ട അവസാന തീയതി ജനുവരി 23ന് ഉച്ച തിരിഞ്ഞ് രണ്ട് മണി. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0496-2621612, 8281999298.
ഒപ്പം പദ്ധതി അദാലത്ത് 23 ന്
പഞ്ചായത്ത്/മുനിസിപ്പാലിറ്റികള്‍ കേന്ദ്രീകരിച്ച് പൊതുജനങ്ങളില്‍ നിന്ന് പരാതികളും അപേക്ഷകളും സ്വീകരിക്കുന്ന ജില്ലാ കലക്ടറുടെ ഒപ്പം പദ്ധതി ജനുവരി 23 ന് ഉച്ചയ്ക്ക് ഒരു മണി മുതല്‍ നരിപ്പറ്റ ഗ്രാമപഞ്ചായത്ത് ഹാളില്‍ നടത്തും. പൊതുജനങ്ങളുടെ പരാതികളിലും അപേക്ഷകളിലും കാലതാമസമില്ലാതെ തീരുമാനം എടുക്കുന്നതിനും വിവിധ വകുപ്പുകളിലെ ഓഫീസുകളില്‍ ഫയല്‍തീര്‍പ്പാക്കുന്നതില്‍ ഉണ്ടാകുന്ന കാലതാമസം ഒഴിവാക്കുന്നതിനുമാണ് അദാലത്ത്.
ഉജ്ജ്വല ബാല്യ പുരസ്കാരം
കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം എന്നീ മേഖലകളില്‍ അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന അഞ്ച് വയസ്സിനും 18 നും ഇടയില്‍ പ്രായമുള്ള കുട്ടികളെ (ഭിന്നശേഷിക്കാരായ കുട്ടികള്‍ ഉള്‍പ്പെടെ) കണ്ടെത്തി നല്കുന്ന ‘ഉജ്ജ്വലബാല്യം’ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷയോടൊപ്പം വൈദഗ്ദ്ധ്യം തെളിയിച്ച മേഖലയുമായി ബന്ധപ്പെട്ട് ലഭിച്ചിട്ടുള്ള സര്‍ട്ടിഫിക്കറ്റുകള്‍, പ്രശസ്തി പത്രങ്ങള്‍, കുട്ടിയുടെ പേരില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള പുസ്തകമുണ്ടെങ്കില്‍ ആയതിന്റെ പകര്‍പ്പ്, കലാപ്രകടനങ്ങള്‍ ഉള്‍ക്കൊള്ളുന്ന സി.ഡി, പത്ര കുറിപ്പുകള്‍, എന്നിവ സമര്‍പ്പിക്കണം. അപേക്ഷകള്‍ ജനുവരി 30 ന് വൈകീട്ട് അഞ്ചിനകം ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസ്, ബിബ്ലോക്ക്, രണ്ടാംനില, സിവില്‍ സ്റ്റേഷന് 673020 (പി.ന്) എന്ന വിലാസത്തില്‍ തപാല്‍ മുഖാന്തിരമോ നേരിട്ടോ സമര്‍പ്പിക്കാം. വിശദവിവരങ്ങള്‍ക്ക് :04952378920.
കരിയര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു
ഭാവി തൊഴില്‍ ലോകം പ്രശ്നങ്ങള്‍, സാധ്യതകള്‍ തയ്യാറെടുപ്പ് എന്നീ വിഷയത്തെ അധികരിച്ച് പേരാമ്പ്ര കരിയര്‍ ഡവലപ്പ്മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടന്ന കരിയര്‍ സെമിനാര്‍ തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി. ടി. പി. രാമകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ഐക്യരാഷ്ട്രസഭ ദുരന്ത ലഘൂകരണ വിഭാഗം മേധാവി ഡോ. മുരളി തുമ്മാരുകുടി മുഖ്യപ്രഭാഷണം നടത്തി. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന് മുന്‍ ആക്ടിങ് ചെയര്മാന് ഡോ. പി.സി മോഹനന് ആശംസ പ്രസംഗം നടത്തി. എംപ്ലോയ്മെന്റ് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ മോഹന്ലൂക്കോസ് അധ്യക്ഷത വഹിച്ചു. എംപ്ലോയ്മെന്റ് ഓഫീസര്‍പി. രാജീവന് സ്വാഗതവും സി.ഡി.സി അസി. സെന്റര്‍ മാനേജര്‍ ദീപക് സുഗതന് നന്ദിയും രേഖപ്പെടുത്തി.
മലയാളികള്‍ ആഗോളതലത്തിലുള്ള തൊഴില്‍ വിപണി ലക്ഷ്യം വെക്കേണ്ടതാണെന്നും തൊഴില്‍ മേഖലയില്‍ ഭാവിയില്‍ ഉണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് മുന്‍കൂട്ടി മനസ്സിലാക്കേണ്ടതുണ്ടെന്നും മുരളി തുമ്മാരുകുടി അഭിപ്രായപ്പെട്ടു. ഇതിന് അനിയോജ്യമായ വിധം പഠന കാലയളവ് പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം സൂചിപ്പിച്ചു.
ടെണ്ടര്‍ ക്ഷണിച്ചു
വടകര ഐ.സി.ഡി.എസ് പ്രൊജക്ടിലെ 124 അങ്കണവാടികള്‍ക്കാവശ്യമായ പ്രീസ്കൂള്‍ കിറ്റ് വിതരണം നടത്തുന്നതിനും അങ്കണവാടി ക്രാഡില്‍ പദ്ധതി ഔട്ട് ഡോര്‍ വര്‍ക്ക് ചെയ്യുന്നതിനും ടെണ്ടര്‍ ക്ഷണിച്ചു. അവസാന തിയ്യതി ജനുവരി 28 ന് രണ്ട് മണി. വിശദ വിവരങ്ങള്‍ക്ക് : 9497260162.