കൂടത്തായി കൊലപാതക പരമ്പരയില്‍ സിലിയെ കൊലപ്പെടുത്തിയ കേസില്‍ ഇന്നു കുറ്റപത്രം സമര്‍പ്പിച്ചേക്കും. മുഖ്യപ്രതി ജോളിയുടെ ഭര്‍ത്താവ് ഷാജു സഖറിയാസിന്റെ ആദ്യ ഭാര്യയാണ് സലി. താമരശ്ശേരി മജിസ്ട്രേറ്റ് കോടതിയില്‍ ആണ് കുറ്റപത്രം സമര്‍പ്പിക്കുക.
2016 ജനുവരി 11നാണ് സിലി മരിക്കുന്നത്. ഗുളികയിലും വെള്ളത്തിലും സയനൈഡ് കലര്‍ത്തി നല്കി ജോളി ജോസഫ് സിലിയെ കൊലപ്പെടുത്തിയെന്നാണ് കേസ്. എം.എസ്. മാത്യു, കെ. പ്രജികുമാര്‍ എന്നിവരാണു കേസില്‍ രണ്ടും മൂന്നും പ്രതികള്‍. 2019 ഒക്ടോബര്‍ 18നാണ് സിലി വധക്കേസില്‍ ജോളി ജോസഫിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. തലശ്ശേരി ഡിവൈഎസ്പി കെ.വി. വേണുഗോപാലിന്റെ മേല്‍നോട്ടത്തില്‍ വടകര കോസ്റ്റല്‍ പോലീസ് ഇന്‍സ്പെക്ടര്‍ ബി. കെ. സിജുവാണു കേസ് അന്വേഷിക്കുന്നത്.