National

സംസ്ഥാനങ്ങളോട് കേന്ദ്രം പെരുമാറുന്നത് ജനാധിപത്യവിരുദ്ധമായി; കിട്ടാനുള്ള തുകയുടെ കണക്ക് പറഞ്ഞ് മുഖ്യമന്ത്രി

ന്യൂഡല്‍ഹി: സംസ്ഥാനങ്ങളോട് കേന്ദ്രം പെരുമാറുന്നത് ജനാധിപത്യവിരുദ്ധമായാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
കേന്ദ്ര അവഗണനക്കെതിരെ കേരളം ഡല്‍ഹിയില്‍ നടത്തുന്ന പ്രതിഷേധ മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഫെഡറല്‍ സംവിധാനം സംരക്ഷിക്കണം. ലൈഫ് മിഷന് വേണ്ടി 17 104 കോടി 87 ലക്ഷം രൂപയാണ് ചെലവായത്. 2081 കോടിയാണ് കേന്ദ്രം നല്‍കിയത്. വെറും 12.17 ശതമാനമാണ് കേന്ദ്രം നല്‍കിയത്. ബാക്കി 82.83 ശതമാനം തുക സംസ്ഥാനം വഹിച്ചു. ചെലവുകളുടെ ഭാരം സംസ്ഥാനങ്ങള്‍ ഒറ്റയ്ക്ക് ചുമക്കേണ്ടി വന്നു. നമ്മളുടെ അവകാശങ്ങള്‍ക്ക് വേണ്ടി നമ്മള്‍ ഒറ്റക്കെട്ടായി നില്‍ക്കുന്നു’. അദ്ദേഹം പറഞ്ഞു.

‘ഓരോ ധന കമ്മീഷന്‍ കഴിയുമ്പോഴും കേരളത്തിന്റെ വിഹിതം കുത്തനെ ഇടിയുകയാണ്. കേരളത്തിന്റെ നേട്ടങ്ങള്‍ക്കുള്ള ശിക്ഷയാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നത്. മികവില്‍ നിന്നും മികവിലേക്ക് പോകാന്‍ കേരളത്തെ തടസപ്പെടുത്തുകയാണ് കേന്ദ്രം ചെയ്യുന്നത്. പ്രളയത്തെ അതിജീവിക്കാനുള്ള പാക്കേജുകള്‍ ഒന്നും കേരളത്തിന് പ്രത്യേകമായി അനുവദിച്ചില്ല. ആ സമയത്ത് ലഭ്യമാക്കിയ ഭക്ഷ്യധാന്യങ്ങള്‍ക്കു വരെ കേന്ദ്രസര്‍ക്കാര്‍ പണമിടാക്കി. പ്രളയം അടിക്കടി ഉണ്ടാകുന്നതിനെ തുടര്‍ന്ന് കേരളത്തില്‍ കാലാവസ്ഥ ഗവേഷണ കേന്ദ്രം വേണമെന്ന് ആവശ്യവും കേന്ദ്രസര്‍ക്കാര്‍ നിരസിച്ചു. വിദേശസഹായം സ്വീകരിക്കുന്നത്തില്‍ നിന്ന് വരെ കേരളത്തെ വിലക്കി..’ മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ് കേരളഹൗസില്‍ നിന്ന് പ്രതിഷേധ മാര്‍ച്ച് ജന്തര്‍മന്ദറില്‍ എത്തിയത്.മന്ത്രിമാരും ജനപ്രതിനിധികളും പ്രതിഷേധ മാര്‍ച്ചില്‍ അണിനിരന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!