Entertainment News

രണ്ട് ​ഗായകരുടെ കുടുംബങ്ങളോടും ഗാനമൊരുക്കാൻ അനുവാദം ചോദിച്ചു; എ ആർ റഹ്‌മാൻ

തമിഴ് സിനിമാലോകത്ത് ഇപ്പോളത്തെ ഏറ്റവും വലിയ ചർച്ചയായി മാറി ഇരിക്കുകയാണ് ലാൽ സലാം എന്ന ചിത്രത്തിലെ തിമിരി യെഴുഡാ എന്ന ​ഗാനം. 2022-ൽ അന്തരിച്ച ബംബാ ബാക്കിയ, 1997-ൽ അന്തരിച്ച ഷാഹുൽ ഹമീദ് എന്നിവരുടെ ശബ്ദം എ.ഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ സംഗീത സംവിധായകൻ എ ആർ റഹ്‌മാൻ പുനഃ നിർമിച്ചു എന്നതാണ് ഈ ചർച്ചകൾക്ക് കാരണം.

ഗാനവും ​ഗാനത്തിന്റെ പ്രത്യേകതയും സം​ഗീതാസ്വാദകരിലേക്ക് എത്തിയതോടെ നിരവധി ചർച്ചകളാണുയർന്നത്. അകാലത്തിൽ വിട്ടുപിരിഞ്ഞ രണ്ട് ​ഗായകരുടെ ശബ്ദം വീണ്ടും കേൾക്കാനായല്ലോ എന്ന സന്തോഷമാണ് ചിലർ പങ്കുവെച്ചതെങ്കിൽ ഇങ്ങനെ ചെയ്യുന്നതിന് രണ്ട് ​ഗായകരുടെ കുടുംബങ്ങളോട് അനുവാദം ചോദിച്ചിരുന്നോ എന്നായിരുന്നു മറ്റൊരു കൂട്ടർക്കറിയേണ്ടത്. ഈ സാഹചര്യത്തിൽ വിശദീകരണവുമായി റഹ്‌മാൻ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

രണ്ട് ​ഗായകരുടെ കുടുംബങ്ങളോടും ഇത്തരത്തിലൊരു പാട്ടൊരുക്കാൻ താൻ അനുവാദം ചോദിച്ചിരുന്നെന്ന് എ.ആർ. റഹ്മാൻ എക്സിലൂടെ വ്യക്തമാക്കി. ​ഗായകരുടെ ശബ്ദത്തിന്റെ അൽ​ഗോരിതം ഉപയോ​ഗിക്കുന്നതിന് രണ്ട് കുടുംബങ്ങൾക്കും അവർ അർഹിക്കുന്ന പ്രതിഫലം നൽകിയിട്ടുണ്ട്. ശരിയായ രീതിയിലാണ് ഉപയോ​ഗിക്കുന്നതെങ്കിൽ, സാങ്കേതികവിദ്യ ഒരിക്കലും ഒരു ഭീഷണിയോ ശല്യമോ ആവില്ലെന്നും എ.ആർ. റഹ്മാൻ പറയുന്നു. റെസ്പെക്റ്റ്, നൊസ്റ്റാൾജിയ എന്നീ ഹാഷ്ടാ​ഗുകളാണ് അദ്ദേഹം പോസ്റ്റിനൊപ്പം ഉപയോ​ഗിച്ചിരിക്കുന്നത്.

ഐശ്വര്യ രജനികാന്ത് സംവിധാനംചെയ്യുന്ന ലാൽ സലാം എന്ന ചിത്രത്തിലെ ​ഗാനങ്ങൾ ഏതാനും ദിവസങ്ങൾക്കുമുമ്പാണ് റിലീസ് ചെയ്തത്. രജനികാന്ത് ചിത്രത്തിൽ കാമിയോ വേഷത്തിലെത്തുന്നുണ്ട്. രണ്ട് ​ഗായകരും വിടപറഞ്ഞ കാലഘട്ടംകൂടിയാണ് ലാൽ സലാമിലെ ​ഗാനത്തെ ഏറെ വ്യത്യസ്തമാക്കുന്നത്. 2022 സെപ്റ്റംബർ രണ്ടിനായിരുന്നു ബംബ ബാക്കിയ അന്തരിച്ചത്. ഷാഹുൽ ഹമീദ് 1997-ലും. എ.ആർ. റഹ്മാന്റെ സ്ഥിരം ​ഗായകരായിരുന്നു ഇരുവരും.

വിഷ്ണു വിശാലും വിക്രാന്തും നായകന്മാരാവുന്ന ചിത്രത്തിൽ രജനികാന്ത് അതിഥി വേഷത്തിലെത്തുന്നു. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരനാണ് ചിത്രം നിർമ്മിക്കുന്നത്. ക്രിക്കറ്റാണ് ചിത്രത്തിന്റെ പ്രമേയം. ഫെബ്രുവരി 9-ന് ചിത്രം തിയറ്ററുകളിലെത്തും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!